ഫ്രീഡം സ്‌ക്വയര്‍ 16 കേന്ദ്രങ്ങളില്‍
കണ്ണൂര്‍: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ നടക്കും. വലിയന്നൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല മാണിയൂര്‍ അധ്യക്ഷനാകും. കണ്ണൂര്‍ കാല്‍ടെക്‌സില്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. ജുനൈദ് ചാലാട് അധ്യക്ഷനാകും. അഞ്ചരക്കണ്ടിയില്‍ ഗഫൂര്‍ ബാഖവിയുടെ അധ്യക്ഷയില്‍ സലാം ദാരിമി കിണവക്കലും മട്ടന്നൂരില്‍ റഷീദ് ഫൈസി പൊറോറയുടെ അധ്യക്ഷതയില്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.വി ദിനേശനും ഉദ്ഘാടനം ചെയ്യും. കമ്പില്‍ നാറാത്ത് റഹ്മത്തുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ഹാഫിസ് അബ്ദുല്ല ഫൈസിയും കൂത്തുപറമ്പില്‍ ആരിഫ് ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാരും ശ്രീകണ്ഠപുരം വളക്കൈയില്‍ സഹല്‍ അസ്അദിയുടെ അധ്യക്ഷതയില്‍ ലത്തീഫും ഉദ്ഘാടനം ചെയ്യും.
പാനൂര്‍ കരിയാട് എന്‍.എ കരീമിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് ശാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ അഹമ്മദ് തേര്‍ളായിയും പാപ്പിനിശ്ശേരിയില്‍ അസ്‌ലം അസ്ഹരിയുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ഉദ്ഘാടനം നിര്‍വഹിക്കും. കരിവെള്ളൂരില്‍ ത്വയിബ് പെരുമ്പയുടെ അധ്യക്ഷതയില്‍ ബഷീര്‍ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്യും.
പെരുമ്പടവില്‍ അസ്‌ലം പടപ്പേങ്ങാടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് മന്നയില്‍ അബ്ദുല്ല യമാനിയുടെ അധ്യക്ഷതയില്‍ കെ.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. ഇരിട്ടി കാക്കയങ്ങാടും പഴയങ്ങാടിയിലും ഇരിക്കൂര്‍ ആയിപ്പുഴയിലും ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."