HOME
DETAILS
MAL
വഴിയോര കച്ചവടക്കാര്‍ പ്രാര്‍ഥനാ സമരം നടത്തി
backup
August 15 2017 | 02:08 AM
മലപ്പുറം: കലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക, വഴിയോര കച്ചവട നിയമം നടപ്പിലാക്കുക, തെരുവു കച്ചവടം മൗലിക അവകാശമെന്ന സുപ്രിംകോടതി നിരീക്ഷണം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ പ്രാഥനാ സമരം നടത്തി. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഭഗവന്‍ദാസ് മഠത്തൊടി അധ്യക്ഷനായി. അഡ്വ. പി.എ പൗരന് മുഖ്യപ്രഭാഷണം നടത്തി. പരമാനന്ദന് മങ്കട, രവീന്ദ്രന് പുനത്തില്‍, ജംഷീര്‍ വാറങ്കോടന്‍, ഹബീബ് റഹ്മാന് പൂക്കോട്ടൂര്‍, സി.കെ അഹമ്മദ് അനീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."