ഒടുവില്‍ കോംഗോ വിധിയെഴുതി
കിന്‍ഷാസ:അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോംഗോ ജനത വിധിയെഴുതി. രണ്ടുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. പലയിടങ്ങളിലും അക്രമസംഭവങ്ങളും ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അപ്രതീക്ഷിത പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
17 വര്‍ഷത്തോളം രാജ്യംഭരിച്ച ജോസഫ് കാബിലയുടെ പിന്‍ഗാമിയെ കണ്ടെത്താനായാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
കാബിലയ്ക്കു പകരക്കാരനായി ഇമ്മാനുവല്‍ റമസാനി ഷദാരിയും പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ഫയൂലുവുമാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
കാബിലയും സ്ഥാനാര്‍ഥികളും രാവിലെ തന്നെ തലസ്ഥാനമായ കിന്‍ഷാസയിലെത്തി വോട്ട് രേഖപ്പെടുത്തി.
ജനവിധി തനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഇമ്മാനുവല്‍ ഷദാരി പ്രതികരിച്ചു.
എന്നാല്‍, കബാലിയുടെ രണ്ടു പതിറ്റാണ്ടുനീണ്ട ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്നതായിരിക്കും ജനവിധിയെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി ഫയൂലു വ്യക്തമാക്കി. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം ജനുവരി 15ന് പുറത്തുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."