HOME
DETAILS
MAL
വിന്‍സന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് 19 ലേക്ക് മാറ്റി
backup
August 16 2017 | 09:08 AM
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും ജില്ലാ കോടതിയെ തന്നെ വീണ്ടും സമീപിക്കാന്‍ തീരുമാനിച്ചത്.
വിന്‍സെന്റിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
ജാമ്യം നല്കിയാല് രാഷ്ട്രീയ സ്വാധീനമുള്ള വിന്‍സെന്റ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യാപേക്ഷ നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."