മോഹന്‍ ഭാഗവതിന് നോട്ടീസ് നല്‍കിയ പാലക്കാട് കലക്ടറെ മാറ്റി
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്നു വിലക്കിയ പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയെ മാറ്റി. പഞ്ചായത്ത് ഡയരക്ടറായാണ് പുതിയ നിമയനം.
മോഹന്‍ ഭാഗവതിനെ വിലക്കിക്കൊണ്ട് നോട്ടീസ് അയക്കുകയും ഇതു ലംഘിച്ചപ്പോള്‍ നടപടിക്ക് എസ്.പിയോട് നിര്‍ദേശം നല്‍കുകയും ചെയ്ത കലക്ടറെ മാറ്റിയതില്‍ മറ്റു സമ്മര്‍ദങ്ങളുണ്ടെന്നാണ് സൂചന. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അഞ്ചു ജില്ലകളിലെ കലക്ടര്‍മാരെ മാറ്റാന്‍ തീരുമാനിച്ചത്.
പ്രത്യേകിച്ച് കാരണമൊന്നും കൂടാതെയാണ് കലക്ടമാര്‍ക്ക് സ്ഥലം മാറ്റവും സ്ഥാനമാറ്റവുമുണ്ടായിരിക്കുന്നത്. പാലക്കാട് ജില്ലാ കലക്ടറെ മാറ്റുന്നതിനു വേണ്ടി മറ്റു കലക്ടമാരെ സ്ഥാനമാറ്റം നടത്തിയതെന്നും ആക്ഷേപമുണ്ട്.
നിലവിലെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി ഡോ. പി സുരേഷ് ബാബുവിനെയാണ് പുതുതായി പാലക്കാട് കലക്ടറായി നിയമിച്ചത്.
തിരുവനന്തപുരം കലക്ടറായി ഡോ.കെ. വാസുകിയെ നിയമിച്ചു. ഇപ്പോള്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറാണ് വാസുകി.
സാമൂഹ്യനീതി വകുപ്പ് ഡയരക്ടറായിരുന്ന ടി.വി അനുപമയെ ആലപ്പുഴ കലക്ടറായി നിയമിച്ചു. അനുപമ കൈകാര്യം ചെയ്തിരുന്ന എല്ലാ പദവികളും വീണ എന്‍ മാധവനു നല്‍കാനും തീരുമാനിച്ചു.
കൊല്ലം കലക്ടറായി ഡോ. എസ്. കാര്‍ത്തികേയനെ നിയമിച്ചു. ഇപ്പോള്‍ ഫിഷറീസ് ഡയരക്ടറാണ്. കോട്ടയം കലക്ടറായി നവജോത് ഖോസയെ നിയമിച്ചു. ഇപ്പോള്‍ ഭക്ഷ്യസുരക്ഷ കമ്മിഷണറാണ്. കോട്ടയം കലക്ടറായിരുന്ന സി.എ ലതയെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു.
തിരുവനന്തപുരം കലക്ടറായിരുന്ന വെന്‍ങ്കിടേശപതിയെ ഫിഷറീസ് ഡയരക്ടറായി നിയമിച്ചു. ലോട്ടറി ഡയരക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. കൊല്ലം കലക്ടറായിരുന്ന ടി. മിത്രയെ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായി നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."