നേപ്പാള്‍ വെള്ളപ്പൊക്കം: 120 മരണം
കാഠ്മണ്ഡു: നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ 120 ലേറെ പേര്‍ മരിച്ചു. പതിനായിരത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമാണ് കനത്ത ദുരന്തം വിതച്ചത്. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 35 പേരെ കാണാതായിട്ടുണ്ട്. 39 രക്ഷാപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് കനത്തമഴ പെയ്യുന്നത്. കഴിഞ്ഞ മൂന്നുദിവസമായി തുടര്‍ന്ന മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.
സൈനിക ഹെലികോപ്ടറുകളും മറ്റുമാണ് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. നിരവധി ജില്ലകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു. കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്ത അവസ്ഥയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട പ്രദേശങ്ങളുണ്ട്. ജലജന്യ രോഗഭീഷണിയും നിലനില്‍ക്കുന്നു. മരുന്നും പുതപ്പും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതായി കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
26,000 രക്ഷാപ്രവര്‍ത്തകരാണ് രംഗത്തുള്ളതെന്ന് സര്‍ക്കാര്‍ പറഞ്ഞു. പൊലിസും സൈനികരുമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. മണ്‍സൂണ്‍ കാലത്ത് നേപ്പാളില്‍ വെള്ളപ്പൊക്കം പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."