ബോംബേറ്: പ്രതിക്ക് തടവും പിഴയും
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ് നടത്തിയ കേസില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിന്റെ സഹോദരന് തടവും പിഴയും. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഹൈസ്കൂളിന് സമീപം പവിത്രന് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ അലങ്കരിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറിഞ്ഞ കേസിലാണ് കിഴക്കേ കതിരൂറിലെ ഇളംതോട്ടത്തില്‍ സുനില്‍കുമാറിനെ(35)നെ തലശ്ശേരി പ്രിന്‍സിപ്പള്‍ അസി. സെഷന്‍സ് ജഡ്ജ് അനില്‍കുമാര്‍ മൂന്ന് വര്‍ഷം കഠിന തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2008 നവംബര്‍ ഒമ്പതിന് രാത്രി 9.45ഓടെയാണ് കേസിനാസ്പദമായ സംഭവം. ചുണ്ടങ്ങാപ്പൊയില്‍ ഹൈസ്കൂളിന് മുന്നില്‍ കൊടിതോരണങ്ങള്‍ അലങ്കരിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ എട്ടംഗ ബി.ജെ.പി-ആര്.എസ്.എസ് സഘം ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. കേസിലെ രണ്ടാം പ്രതിയാണ് സുനില്‍കുമാര്‍. ഒന്നാം പ്രതി ജ്യോതിഷ് സംഭവശേഷം മരണപ്പെട്ടിരുന്നു. മൂന്ന് മുതല്‍ എട്ട് വരെ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."