ജനാധിപത്യത്തിനും മതേതരത്വത്തിനും പരിസ്ഥിതിക്കും പരുക്കേല്‍പ്പിക്കരുത്: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: ഭരണഘടന ഉറപ്പു നല്‍കുന്ന രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും പരുക്കേല്‍ക്കാതിരിക്കാന്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും രാഷ്ട്ര ശില്‍പികളുടെയും സ്വാതന്ത്ര്യ സമരപോരാളികളുടേയും രക്തസാക്ഷികളുടേയും സ്വപ്‌നങ്ങള്‍ പൊലിയാതെ കാത്തുസൂക്ഷിക്കണമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാതല സ്വാതന്ത്ര്യദിനപരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രശില്‍പികളുടെ സ്വപ്‌നങ്ങള്‍ പോലെ രാജ്യത്തിന്റെ ക്ഷേമവും യശസും ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കണമെന്നും മാലിന്യക്കൂമ്പാരങ്ങളും മലിനമായ പുഴകളും നികത്തപ്പെടുന്ന വയലുകളും പ്രകൃതിയോടു നാം കാണിക്കുന്ന അനാദരവിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്തമായ നാട് ഒരോരുത്തരുടേയും ലക്ഷ്യമാകണമെന്നും മന്ത്രി പറഞ്ഞു.
കലക്ടര്‍ കെ. ജീവന്‍ ബാബു, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ശ്രീകാന്ത്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ആര്‍.ഡി.ഒ പി.കെ ജയശ്രീ, ഡപ്യൂട്ടി കലക്ടര്‍മാരായ എച്ച്. ദിനേശന്‍, എന്‍. ദേവിദാസ്, സി. ബിജു, ഡിവൈ.എസ്.പിമാരായ ടി.പി പ്രേമരാജന്‍, എം.വി സുകുമാരന്‍, കെ. ദാമോദരന്‍, പി. ബാലകൃഷ്ണന്‍നായര്‍, റിട്ട.എ.ഡി.എം കെ. അംബുജാക്ഷന്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിന പരേഡില്‍ കാസര്‍കോട് എ.ആര്‍ ക്യാംപിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ എ.പി കുഞ്ഞിക്കണ്ണന്‍ നേതൃത്വം നല്‍കി. ജില്ലാ സായുധ സേന, ലോക്കല്‍ പൊലിസ്, വനിതാ പൊലിസ്, എക്‌സൈസ്, അഗ്‌നിശമന രക്ഷാസേന, എന്‍.സി.സി, എയര്‍വിങ്, നേവല്‍ വിങ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ്, ബാന്റ് വാദ്യം എന്നിവര്‍ അണിനിരന്നു. ജവഹര്‍ നവോദയ വിദ്യാലയ, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, കേന്ദ്രിയ വിദ്യാലയ-2, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, രാജാസ് ഹൈസ്‌കൂള്‍ നീലേശ്വരം, ചിന്മയ വിദ്യാലയ, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃക്കരിപ്പൂര്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട്, കാസര്‍കോട് ഗവ. കോളജ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റ്, ജി. എച്ച്.എസ്.എസ് ചെമ്മനാട്, ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ്.എസ് പാക്കം, നവജീവന്‍ സ്‌കൂള്‍ പെര്‍ഡാല, ജയ്മാത സീനിയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡോ. അംബേദ്ക്കര്‍ എച്ച്.എസ്.എസ് കോടോത്ത് എന്നിവയുള്‍പ്പെട്ട 28 പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുത്തു. കാസര്‍കോട് ഗവ കോളജ് എന്‍.എസ്.എസ്, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, ചൈതന്യ കുഡ്‌ലു, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, കുമ്പള കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍, അണിഞ്ഞ ചെന്താരക കലാ കായിക കേന്ദ്രം, പെരുമ്പള യൂത്ത്ക്ലബ്ബ്, ജി.എച്ച്.എസ്.എസ് ഉദുമ, കാസര്‍കോട് ത്വയ്‌ക്കോണ്ടൊ ജില്ലാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍, കുടുംബശ്രീ സി.ഡി.എസ്, ലിറ്റില്‍ ലില്ലി കുമ്പള എന്നിവര്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകളും പരേഡില്‍ മികച്ച പ്രകടനം നടത്തിയ പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫികളും മന്ത്രി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."