കരനെല്‍ കൃഷിക്കായി കര്‍മസേനയൊരുക്കി മുതുവല്ലൂര്‍ പഞ്ചായത്ത്
എടവണ്ണപ്പാറ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കരനെല്‍കൃഷി പദ്ധതിക്ക് കരുത്തു പകരാന്‍ ടെക്‌നീഷ്യന്‍മാരുടെ കര്‍മ സേനയൊരുക്കി മുതുവല്ലൂര്‍ പഞ്ചായത്ത്.
മുതുവല്ലൂര്‍ കൃഷിഭവന് കീഴിലാണ് ടെക്‌നീഷ്യന്‍മാരെ തയാറാക്കിയത്.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തംഗം എം.പി മുഹമ്മദിന്റെ രണ്ട് ഏക്കര്‍ തെങ്ങിന്‍ തോപ്പില്‍ നെല്‍ വിത്തെറിഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ നിര്‍വഹിച്ചു.
ട്രാക്റ്റര്‍ ഉപയോഗിച്ച് മണ്ണ് പൂട്ടല്‍, യന്ത്രം ഉപയോഗിച്ച് കാട് വെട്ടല്‍, വിത്ത് നടല്‍, തൈകള്‍ നടല്‍, തെങ്ങ് കയറ്റം എന്നിവ കര്‍മസേന ചെയ്ത് കൊടുക്കും.
ഉദ്ഘാടന ചടങ്ങില്‍ വികസന സ്ഥിരംസമിതി ചെയര്‍മാന്‍ മൊയ്തീന്‍ കോയ, പഞ്ചായത്തംഗം ബാബുരാജ്, കൃഷി ഓഫീസര്‍ കെ.കെ ബിന്ദു, അസിസ്റ്റന്റ് സി. വിപിന്‍, കാര്‍ഷിക കര്‍മ സേന പ്രസിഡന്റ് മൊയ്തീന്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോണ്‍: 7592 06 75 75
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."