16 വയസുള്ള മകളെ 65കാരന് വിവാഹം ചെയ്തുനല്‍കിയതായി പരാതി
അമരാവതി: അഞ്ച് ലക്ഷം രൂപയ്ക്ക് 16 വയസുള്ള മകളെ 65 കാരനായ ഒമാന്‍ സ്വദേശിയെക്കൊണ്ട് വേണ്ടി വിവാഹം ചെയ്യിപ്പിച്ചുവെന്ന് കുട്ടിയുടെ മാതാവിന്റെ പരാതി. ചതിയിലൂടെ തന്റെ മകളെ സഹോദരിയും ഭര്‍ത്താവും ഒമാനിലെ ഷെയ്ക്കിന് വിവാഹം ചെയ്തു നല്‍കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. വിവാഹ ഫോട്ടോ ഉള്‍പ്പെടെ തെളിവുകളുമായാണ് അവര്‍ പൊലിസിനെ സമീപിച്ചത്. മൂന്ന് മാസം മുന്‍പ് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് നല്‍കുകയും ഒമാനിലേക്ക് കുട്ടിയെ തന്റെ സമ്മതമില്ലാതെ കൊണ്ടുപോകുകയും ചെയ്തെന്ന് രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചു. ഒരു ഹോട്ടലില്‍ വച്ചാണ് ഇരുവരുടയും വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മസ്ക്കറ്റിലേക്ക് കൊണ്ടുപോയെന്നും പറയുന്നു. തന്നെ ഫോണ്‍ ചെയ്യുമ്പോഴെല്ലാം മകള്‍ തിരികെ ഹൈദരാബാദിലേക്ക് വരണം എന്നു പറഞ്ഞ് കരയുകയാണെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലിസിനോട് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."