നാഥനില്ലാതെ ചേറക്കോട്ടെ കൊപ്ര സംസ്കരണ കേന്ദ്രം
തേഞ്ഞിപ്പലം: മൂന്നിയൂര്‍ ചേറക്കോട് അങ്ങാടിക്ക് സമീപം 2007ല്‍ പണി കഴിപ്പിച്ച കൊപ്ര സംസ്കരണ കേന്ദ്രം തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അന്നത്തെ എം.എല്‍.എ കെ കുട്ടി അഹമ്മദ് കുട്ടിയുടെ പ്രത്യേക ആസ്ഥി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിമൂന്ന് ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടമാണ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ കെട്ടിടത്തിന്റെ ചുറ്റുവശവും കാട്മൂടുകയും ഇഴജന്തുക്കളുടെ താവളമായി മാറുകയും ചെയ്തിരിക്കുകയാണ്. സമീപത്തെ റോഡില്‍ നിന്നു കേന്ദ്രത്തിലേക്ക് സ്ഥാപിച്ച ഗെയ്റ്റും തുരുമ്പെടുത്ത് നശിക്കുകയാണ്.
കാടുവെട്ടി തെളിയിച്ചാല്‍ ഇതുവഴിയുള്ള കാല് നടയാത്രക്കാര്‍ക്ക് ഇഴജന്തുക്കളെ പേടിക്കാതെ സൈ്വരമായി സഞ്ചരിക്കാനാകും. നാഥനില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈ സമുച്ചയത്തില്‍ നിര്‍ദിഷ്ട പദ്ധതി നടപ്പാക്കുകയോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."