അധ്യാപകനെതിരേ പരാതിയുമായി സഹപ്രവര്‍ത്തക വനിതാ കമ്മിഷനില്‍
മലപ്പുറം: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അശ്ലീലമായി സംസാരിക്കുന്നെന്നും അശ്ലീല ആംഗ്യം കാണിക്കുന്നെന്നും സഹ അധ്യാപികയുടെ പരാതി. ഇന്നലെ മലപ്പുറത്തു നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തിലാണ് അധ്യാപിക പരാതി നല്‍കിയത്.
പരാതിയില്‍ അധ്യാപകന്റെ വാദംകൂടി കേള്‍ക്കുന്നതിനായി കേസ് അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. ജോലി സ്ഥലത്തു സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് അഭ്യന്തര സമിതികള്‍ രൂപീകരിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. മകളുടെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മരിച്ച മകളുടെ മക്കളെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ലഭിച്ച പരാതി കമ്മിഷന്‍ തീര്‍പ്പാക്കി. വെള്ളിയാഴ്ചകളില്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്കു ബുദ്ധിമുട്ടില്ലാതെ കാണാനുള്ള അനുമതി നല്‍കി. വിശേഷ ദിവസങ്ങളിലും മറ്റും കുട്ടികളെ മാതാവിന്റെ വീട്ടുകാരോടൊപ്പം കുറച്ചുസമയം ചെലവഴിക്കാന്‍ അവസരം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. യുവതിയുടെ മരണം പൊലിസ് അന്വേഷിച്ചു നടപടി സ്വീകരിക്കണം. 90 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 46 എണ്ണം തീര്‍പ്പാക്കി. 18 എണ്ണം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. എട്ടു കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മിഷന്‍ അംഗം അഡ്വ. എം.എസ് താര, അഡ്വ. സുജാത വര്‍മ, ബീന കരുവാത്ത്, ദീപ എബ്രഹാം, വനിതാ സെല്‍ എ.എസ്.ഐ കെ. സഫിയ, സി.പി.ഒ ഷീബ. എസ്, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ ആസ്യ വാക്കയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."