നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു
തുറവൂര്‍: അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ പഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു.
മികച്ചകര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. എല്ലാ പഞ്ചായത്തുകളിലും എ.എം.ആരീഫ് എം.എല്‍.എ.കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു.
അരൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മയും എഴുപുന്നയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി.ശ്യാമളകുമാരിയും കോടംതുരുത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യനും കുത്തിയതോട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പനും തുറവൂറില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതസോമനും അധ്യക്ഷത വഹിച്ചു.
അരൂര്‍: അരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷം നടത്തി. അരൂര്‍ ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന കര്‍ഷകദിനാഘോഷ സമ്മേളനം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ അധ്യക്ഷയായിരുന്നു.
കര്‍ഷകര്‍ക്കുള്ള കാര്‍ഷിക മത്സരങ്ങള്‍, ഓല മെഡയല്‍, ഓലകീറല്‍, കാര്‍ഷിക ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ എന്നിവ ദിനാഘോഷത്തിന് മുന്നോടിയായി നടന്നു. ചടങ്ങില്‍ മികച്ച കര്‍ഷകന്‍, മികച്ച കര്‍ഷക ഗ്രൂപ്പ് എന്നിവരെ ആദരിച്ചു.
തുറവൂര്‍ ടി.ഡി സ്‌ക്കൂളിലെ നാട്ടറിവു സംഘം അവതരിപ്പിച്ച കേളി എന്ന നാടന്‍ പാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാതമ്പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ നന്ദകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍ സന്‍ജു സൂസന്‍ മാത്യു, കൃഷി അസിസ്റ്റന്റ് വിജയലക്ഷ് മി എന്നിവര്‍ സംസാരിച്ചു.
കായംകുളം :കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കായംകളം നഗരസഭ, കൃഷി ഭവന്‍, വാണിജ്യ ബാങ്കുകള്‍ ,എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു.നഗരസഭ ചെയര്‍മാന്‍ എന്‍ .ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ്.ചെയര്‍ പേഴസണ്‍ ' ആര്‍.ഗിരിജ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന കര്‍ഷകരെ ഓണാട്ടുകര വികസന വൈ.ചെയര്‍മാന്‍ എന്‍.സുകുമാരപിള്ള മുതിരുന്ന കര്‍ഷകരെ ആദരിച്ചു.
അസി: കൃഷി ഡയറക്ടര്‍ പി.കെ അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ആറ്റ കുഞ്ഞ്, ഷീബ ദാസ് ,സജ്‌ന ഷഹീര്‍, ഷാമില അനിമേന്‍, ഡി.അശ്വനി ദേവ്, എ.എ.റഹീം, കെ.പി .കൃഷ്ണകുമാരി, അബ്ദുല്‍ മനാഫ്, രാജേഷ് കമ്മത്ത്, എസ്.സദാശിവന്‍, മിലന്‍ എസ്.വര്‍ഗ്ഗീസ്, എന്‍.സത്യന്‍.റംലത്ത് ബീവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."