ജനമൈത്രി പൊലിസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ വന്‍ വര്‍ധന
കരുനാഗപ്പള്ളി: ജനമൈത്രി പൊലിസ് ക്രിമിനലിസത്തിലേക്ക് കടക്കുന്നു. പൊലിസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ ഈയടുത്തായി വന്‍ വര്‍ധന. കഴിഞ്ഞ ദിവസം ചിറ്റുമൂലവട്ട പറമ്പില്‍ പ്രതിയെ അന്വേഷിച്ച് എത്തിയ പൊലിസ് സംഘം വീട്ടിന്റെ കതക് തകര്‍ത്ത് അകത്ത് കടന്ന് വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും മധ്യവയസ്‌കരേയും കുട്ടികളേയും അസഭ്യം പറയുകയും ചെയ്തു. ഇത് കണ്ട രോഗിയായ വീട്ടമ്മ ബോധരഹിതയായി വീണ് പരുക്കേറ്റ് ആശുപത്രി ചികിത്സയിലുമായി. എന്നിട്ടും കലി തീരാത്ത പൊലിസ് സമീപപ്രദേശങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
വടകരയില്‍ പൊലിസുകാര്‍ ഇപ്രകാരമാണ് പകരം വീട്ടിയത്. ജനമൈത്രി പൊലിസ് ക്രിമിനലിസത്തിലേക്ക് വഴിമാറുന്നു എന്ന് കണക്കുക്കള്‍ സൂചിപ്പിക്കുന്നു. വടകരയില്‍ പൊലിസ് പകരം വീട്ടിയത് സ്ത്രീയെ പീഡിപ്പിച്ചാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പൊലിസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാത്തിലധികം വര്‍ധനവാണെന്ന് ആദ്യന്തര കണക്കുകള്‍ പറയുന്നു. വട്ടപറമ്പില്‍ കേവലം രണ്ട് യുവാക്കള്‍ തമ്മിലുള്ള നിസാര പ്രശ്‌നം പര്‍വതീകരിച്ച് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കരുനാഗപ്പള്ളിയിലേ ജനമൈത്രി പൊലിസ് കാര്യങ്ങള്‍ അറിയാത്ത പ്രതിയുടെ മാതാപിതാക്കളെ ആക്രമിച്ചതായും പറയുന്നു.
ക്രിമിനല്‍ സ്വഭാവമുള്ളവരെ സര്‍വിസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടാതെ പൊലിസിനെതിരേ ഉയരുന്ന പരാതികളില്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്. ഒരു വര്‍ഷം മുന്‍പ് നാദാപുരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഉമ്മക്കോട് സ്വദേശി അയ്യൂബ് എന്നയാളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസ് ഇയാള്‍ സ്ഥലത്ത് ഇല്ലായെന്നറിഞ്ഞിട്ടും വീട്ടില്‍ വന്ന് വീട് തല്ലിതകര്‍ത്ത സംഭവവുമുണ്ടായിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ പൊലിസ് അയ്യൂബിന്റെ ഭാര്യയെ പീഡിപ്പിച്ചു. യുവതി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയും പോരാട്ടത്തില്‍ യുവതി വിജയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."