HOME
DETAILS

'ജീവവായു' നഷ്ടമാവുന്ന സ്വാതന്ത്ര്യം....

  
backup
August 18 2017 | 22:08 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%b5%e0%b4%be%e0%b4%af%e0%b5%81-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5

പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ശ്വാസവായു നിഷേധിക്കുന്ന ഭീതിദമായ വൃത്താന്തങ്ങളുമായാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം കടന്നുപോയത്. അധിനിവേശ മേധാവിത്വശക്തികള്‍ തീര്‍ത്ത പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുകളെ തച്ചുതകര്‍ത്തു സ്വന്തംകാലില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ഓജസ്സും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ 'അഭിമാനകരമായ അസ്തിത്വ'വും ഇന്ത്യയിലെ പരകോടി ജനങ്ങള്‍ക്കു ലഭിച്ച ചരിത്രമുഹൂര്‍ത്തമാണ് സ്വാതന്ത്ര്യദിനം. സന്തോഷിക്കേണ്ട ആ ദിനത്തില്‍ കാലുഷ്യത്തിന്റെയും അസ്വസ്ഥതയുടെയും അന്തരീക്ഷമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
നൂറ്റാണ്ടുകളോളം ചെങ്കോട്ടയുടെ നെറുകയില്‍ പാറിപ്പറന്ന സാമ്രാജ്യത്വപതാകയ്ക്കു പകരം 1947 ഓഗസ്റ്റ് 14 ന്റെ അര്‍ധരാത്രിയില്‍ സര്‍വസല്‍ഗുണങ്ങളുടെയും പ്രതീകമായ ത്രിവര്‍ണപ്പതാക വാനിലുയര്‍ന്നപ്പോള്‍ അന്നോളം പേറിനടന്നിരുന്ന അരാജകത്വത്തിനും അസഹിഷ്ണുതയ്ക്കും പരിഹാരമായെന്നു കരുതിയവരാണ് ഇന്ത്യക്കാര്‍. എന്നാല്‍, 'നാനാത്വത്തില്‍ ഏകത്വ'മെന്ന സന്ദേശം നെഞ്ചേറ്റിയവരെ ഏറെ വേദനിപ്പിക്കുന്നതാണ് വര്‍ഗീയതയുടെയും വിഭാഗീയതയുടെയും നീരാളിപ്പിടിത്തത്തിലമര്‍ന്ന ഇന്ത്യയുടെ വര്‍ത്തമാനചരിത്രം.
1976 ല്‍ രണ്ടാംഭരണഘടനാ ഭേദഗതിയോടെയാണു സെക്യുലറിസം എന്ന പദം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ പദത്തെ മതേതരത്വമെന്നു പറയാമെങ്കിലും മതനിരപേക്ഷതയെന്നതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ അനുയോജ്യം. ഇന്ത്യക്ക് മതമില്ല, ഇന്ത്യക്കാരന് ഏതു മതവുമാവാം. ഇതരമതസ്ഥരെ വിഷമിപ്പിക്കാത്തവിധം സ്വന്തം മതം ആചരിക്കുകയും പ്രചരിപ്പിക്കുകയുമാവാം. ദൈവവിശ്വാസവും മതവിശ്വാസവും ഇല്ലാതെയും ജീവിക്കാം. പൗരന്മാരെയെല്ലാം ഒരുപോലെ കാണുകയും വൈവിധ്യങ്ങളില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യന്‍ ഭരണഘടനയെ ശ്രദ്ധേയമാക്കുന്നത്.
വര്‍ഗീയതീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ എക്കാലത്തെയും പ്രധാന വെല്ലുവിളി. വൈദേശികാധിപത്യത്തില്‍ നിന്നു മോചനം നേടി ആറുമാസം പിന്നിടുന്നതിനു മുമ്പുതന്നെ നമ്മുടെ രാഷ്ട്രപിതാവിനെ വധിച്ചത് ഇന്ത്യക്കാരനായ വര്‍ഗീയതീവ്രവാദിയാണ്. 1984 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ്‌വിരുദ്ധ കലാപം ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ നിറം കെടുത്തി. ഭഗല്‍പൂര്‍, മുറദാബാദ്, ഭീവണ്ടി, ഗുജറാത്ത് കലാപങ്ങള്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചോരപ്പാടുകള്‍ തീര്‍ത്തു.
ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കു തലകുനിക്കേണ്ടി വന്ന രണ്ടാമത്തെ വന്‍ദുരന്തം ബാബരി മസ്ജിദ് ധ്വംസനമാണ്. രാമരാജ്യസങ്കല്‍പവും അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണവും ലക്ഷ്യമാക്കി 1990 കളുടെ ആദ്യത്തില്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര അവസാനിച്ചത് ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍ തച്ചുടച്ചുകൊണ്ടായിരുന്നു.
രാഷ്ട്രീയപ്രക്രിയയില്‍ ഇടപെട്ട് രാജ്യത്തൊട്ടാകെ വര്‍ഗീയകലാപവും സാമുദായികസംഘര്‍ഷവും സൃഷ്ടിക്കുകയാണ് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്നു വര്‍ഗീയവാദികള്‍ തിരിച്ചറിഞ്ഞതിന്റെ ആദ്യപരീക്ഷണമാണു ബാബരി മസ്ജിദ് ധ്വംസനം. ഇതിനെത്തുടര്‍ന്നു രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങളുടെ അനന്തരഫലമായി കേവലം രണ്ട് എം.പിമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി കൂട്ടുകക്ഷി സംവിധാനത്തിലൂടെയാണെങ്കിലും ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിലെത്തുന്ന അവസ്ഥ വന്നു. ഇപ്പോള്‍ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അവര്‍ കൈയടക്കി. വര്‍ഗീയലഹളയെന്ന പേരില്‍ ന്യൂനപക്ഷാവകാശങ്ങള്‍ ഏകപക്ഷീയമായി ഹനിക്കുന്ന കൊലവിളികളുണ്ടായി. മണ്ണിന്റെമക്കള്‍ വാദത്തില്‍നിന്നു ഹിന്ദുത്വ തീവ്രവാദത്തിലേക്കു ശിവസേന ചുവടുമാറ്റി.
ഗുജറാത്തിലെപ്പോലെ യു.പിയിലും ആന്ധ്രയിലും ഇന്റലിജന്‍സ് ബ്യൂറോയിലെ വര്‍ഗീയവാദികള്‍ നല്‍കുന്ന വിവരമനുസരിച്ച് അറസ്റ്റിലായ നിരപരാധികള്‍ നിരവധിയാണ്. ഹൈദരാബാദിലെ ഇരട്ടസ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം, സംജോത എക്‌സ്പ്രസ് കൂട്ടക്കൊല തുടങ്ങിയ നൂറുകണക്കിനു നരഹത്യകളുടെ അന്തര്‍ധാരകള്‍ രാജ്യസുരക്ഷാസംവിധാനങ്ങളെപ്പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
അസമിലെ വംശീയകലാപത്തില്‍ കുടിയിറക്കപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളുടെ ദുരിതപൂര്‍ണമായ അതിരുകളിലേക്കു തള്ളിവിട്ടതു നാലുലക്ഷത്തോളം മുസ്‌ലിംകളെയാണ്. പൈശാചികമായ ഈ കശാപ്പില്‍ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനു മുമ്പുതന്നെ യു.പിയിലെ മുസഫര്‍നഗറില്‍ മുസ്‌ലിംകളുടെ കൂട്ടനിലവിളി ഉയര്‍ന്നു.
ഏറെ തന്ത്രങ്ങളോടെയാണു സംഘ്പരിവാര്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നത്. ഒരുഭാഗത്തു വിശ്വഹിന്ദു പരിഷത്തിലൂടെ രാമക്ഷേത്രനിര്‍മാണമെന്ന ആവശ്യം സജീവമായി നിലനിര്‍ത്തുന്നു. മറുഭാഗത്തു സാക്ഷാല്‍ മോദി ദേവാലയങ്ങളേക്കാള്‍ രാജ്യത്തിന് ഇനി വേണ്ടതു ശൗചാലയങ്ങളാണെന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തി വികസനത്തിന്റെ വക്താവാകുന്നു. മോഡിയെ കക്കൂസിന്റെ പക്ഷത്തുനിര്‍ത്തി മൃദുഹിന്ദുത്വ വോട്ടുകളും തൊഗാഡിയയെ ക്ഷേത്രപക്ഷത്തു നിര്‍ത്തി തീവ്രഹിന്ദുത്വ വോട്ടുകളും ബി.ജെ.പിയുടെ പെട്ടിയിലെത്തിച്ചു ജനാധിപത്യത്തെ കശാപ്പുചെയ്ത് ഇന്ത്യയുടെ ഭരണം സുസ്ഥിരമായി ഫാസിസ്റ്റുവല്‍ക്കരിക്കാനുള്ള നീക്കത്തിലാണു സംഘ് ബുദ്ധികേന്ദ്രങ്ങള്‍.
സ്വതന്ത്രമായിട്ട് ഏഴു ദശാബ്ദം പിന്നിടുമ്പോഴും സ്വാതന്ത്ര്യവും ജനാധിപത്യവും പൂര്‍ണമായി പ്രയോഗതലത്തിലെത്തിയിട്ടില്ലെന്നത് അപ്രിയ സത്യമാണ്. അധികാരികള്‍ ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി ആഹ്ലാദം കൊണ്ടാടുമ്പോഴും രാഷ്ട്രത്തിലെ അറുപതുശതമാനം വരുന്ന അടിസ്ഥാനവര്‍ഗം അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടിലാണ്. അഴിമതിയും സ്വജനപക്ഷപാതവും ഭരണസംവിധാനങ്ങളെ മുച്ചൂടും ഗ്രസിച്ചിരിക്കുന്നു. 1947ല്‍ നമുക്കാവശ്യം രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമായിരുന്നു. ഇപ്പോള്‍ സമൂലവിമോചനം തന്നെയാണ് ആവശ്യം.
കിട്ടിയ സ്വാതന്ത്ര്യം നെഹ്‌റുവിന്റെ കൈയില്‍നിന്നു പിറ്റേന്നു തന്നെ വീണുപോയെന്നു പറയുന്നതു വെറുതെയല്ല. സ്വാതന്ത്ര്യപ്പുലരിയില്‍ വര്‍ഗീയതയുടെ അഗ്നിശൈലങ്ങള്‍ അണയ്ക്കാന്‍ 'നവഖാലി' യിലൂടെ ശാന്തിയാത്ര നടത്തേണ്ടി വന്ന മഹാത്മാഗാന്ധിയുടെ പിന്‍തലമുറക്കാര്‍ എണ്ണമറ്റ നരമേധങ്ങള്‍ക്കു നിശ്ശബ്ദസാക്ഷികളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago