നിതീഷ്കുമാര്‍ അമിത് ഷായ്ക്ക് വിടുവേല ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് വിടുവേല ചെയ്യുന്ന ജോലിയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസിന്റെ പരിഹാസ്യം.
നിതീഷിന്റെ തീരുമാനത്തില്‍ അവരുടെ പാര്‍ട്ടിക്കകത്തു നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ് അദ്ദേഹം ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. നേരത്തെ നിതീഷ് രാജ്യം ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അമിത്ഷായുടെ വേലക്കാരനായി മാറിയിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒരു തരംതാഴ്ന്ന മുഖ്യമന്ത്രിയായി മാറിയെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.
ബിഹാറില്‍ രാഷ്ട്രീയ ജനതാദളുമായി (ആര്.ജെ.ഡി) ജെ.ഡി.യുവിനുണ്ടായിരുന്ന മഹാസഖ്യം പിളര്‍ത്തി നിതീഷ്കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ബിഹാറില്‍ പുതിയ സഖ്യമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുമായി ചേര്‍ന്ന് വീണ്ടും അധികാരത്തിലേറുകയായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണുയര്‍ന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."