HOME
DETAILS
MAL
ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം
backup
August 19 2017 | 04:08 AM
തിരുവനന്തപുരം: ദേശീയപാതയില്‍ പാങ്ങപ്പാറ മുതല്‍ ഉള്ളൂര്‍വരെയുള്ള റോഡിന്റെ പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 23 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി സിറ്റി ട്രാഫിക് പൊലിസ് അറിയിച്ചു.
കഴക്കൂട്ടത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങള്‍ കഴക്കൂട്ടം-കോവളം ബൈപ്പാസ് വഴി പോകണം. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്കു പോകാനുള്ള വാഹനങ്ങള്‍ ഉള്ളൂര്‍ ജങ്ഷനില്‍ നിന്നു തിരിഞ്ഞ് ആക്കുളം-കുഴിവിള-ബൈപ്പാസ് റോഡുവഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകണം.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും 0471 2558731, 0471 2558732 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."