HOME
DETAILS

നെയ്യാറ്റിന്‍കര താലൂക്കിലെ നൂറ്റാണ്ട് പഴക്കമുള്ള പൊതു കിണറുകള്‍ നാശത്തിന്റെ വക്കില്‍

  
backup
August 19 2017 | 05:08 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d-2

 


പാറശാല: പാറശാലയില്‍ നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്കും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും അത്താണിയായിരുന്ന നൂറ്റി അന്‍പതോളം വര്‍ഷം പഴക്കമുളള മുത്തശ്ശിക്കിണര്‍ സര്‍ക്കാരിന്റെ അവഗണനയില്‍പ്പെട്ട് നശിച്ചു കൊണ്ടിരിക്കുന്നു.
പാറശാല ഗാന്ധി പാര്‍ക്കിനു സമീപമുളള പൊതു കിണറാണ് അവഗണനയില്‍പ്പെട്ട് കഴിയുന്നത്.
കിണറിനു സമീപമുളള വന്‍കിട താമസക്കാര്‍ വരെ ഓടയിലൂടെ ഒഴുക്കിവിടുന്ന മലിന ജലം ഒലിച്ചിറങ്ങിയാണ് കിണറിലെ ശുദ്ധ ജലം ഉപയോഗ ശൂന്യമായി തീര്‍ന്നത്.
ഓടയിലെ കരിങ്കല്‍ കെട്ടുകളും സ്ലാബുകളും മറ്റും തകര്‍ന്നതിനാല്‍ വെള്ളവും മലിന ജലവും കിണറിന് സമീപമെത്തി കിണറ്റിനുളളിലേക്ക് ഊര്‍ന്നിറങ്ങുന്നു.
ജനം കുടി വെള്ളത്തിനായി പരക്കം പായുമ്പോള്‍ നഗര മധ്യത്തിലുള്ള 50 അടിയിയിലേറെ വെള്ളമുള്ളതായി പറയുന്ന വറ്റാത്ത ഈ നീരുറവ പഞ്ചായത്തിന്റെയും അവഗണനയില്‍ പെട്ട് കഴിയുകയാണ്.
കൊടിയ വേനലിലും ഈ മുത്തശ്ശിക്കിണര്‍ വറ്റാറില്ല.കുടി വെളളത്തിനായി നിവാസികള്‍ പൈപ്പ് വെള്ളത്തെയാണ് പൂര്‍ണമായും ആശ്രയിക്കുന്നത്.
കിണര്‍ ഉപയോഗ യോഗ്യമാക്കി മോട്ടാര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ മുന്നൂറോളം കുടുംബങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ യഥേഷ്ടം കുടി വെളളം ലഭിക്കുവാന്‍ ഈ മുത്തശ്ശി കിണര്‍ ധാരാളം.
സംസ്ഥാനത്തെ ജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ ബൃഹത്തായ പദ്ധതികളും ഭീമമായ ഫണ്ടും നിലവിലുള്ളപ്പോള്‍ പാറശാല ഗ്രാമ പഞ്ചായത്ത് എന്തു കൊണ്ടാണ് ഈ വറ്റാത്ത നീരുറവയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നില്ല. കിണറ്റിനു മുകളില്‍ കമ്പിവലയിട്ടു സംരക്ഷിക്കുന്നുണ്ടെങ്കിലും മാലിന്യം ഒലിച്ചിറങ്ങുന്നതിനെതിരേ നടപടികളില്ല.
നാട്ടുകാരുടെ നേതൃത്വത്തില്‍ അടുത്തിടെ നാല് മോട്ടോറുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാന്‍ ശ്രമിച്ചുയെങ്കിലും വെള്ളത്തിന്റെ കനിവ് (ഊറ്റ്) കാരണം ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിണര്‍ ശുദ്ധീകരിച്ച് മലിന ജലം കിണറ്റിനുളളല്‍ പ്രവേശിക്കാത്ത തരത്തില്‍ ചുറ്റം കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കുകയാണ് ഏക മാര്‍ഗം.
രൂക്ഷമായ കുടി വെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശമാണ് പാറശാല. പല ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളും പാളിപ്പോയ ചരിത്രമാണ് പാറശാലയിലുളളത്.
ഗാന്ധി പാര്‍ക്കിലെ കിണര്‍ നവീകരിച്ച് ഓട അറ്റകുറ്റ പണി ചെയ്ത് മലിന ജലം ഇറങ്ങുന്നത് തടഞ്ഞാല്‍ മോട്ടോറിന്റെ സഹായത്തോടെ ജലം ശേഖരിക്കാവുന്നതാണ്. കാല്‍ നടയായി നൂറ് കണക്കിന് നാട്ടുകാരാണ് ശുദ്ധ ജലത്തിനായി കിലോമീറ്ററുകള്‍ താണ്ടി നടക്കുന്നത്.
ജനങ്ങള്‍ കുടി വെള്ളത്തിനായി പരക്കം പായുമ്പോള്‍ സമീപം ഗാന്ധി പ്രതിമ ഇതെല്ലാം നിശബ്ദമായി കണ്ട് സാക്ഷ്യം വഹിക്കുന്നു.
നെയ്യാറ്റിന്‍കര തൂലൂക്കിലെ തന്നെ വെള്ളറടയിലേയും ബാലരാമപുരത്തേും മുത്തശ്ശി കിണറുകള്‍ക്ക് പറയുവാനുളള കഥയും മറ്റൊന്നല്ല.
പഞ്ചായത്തുകളുടെയും സര്‍ക്കാരിന്റെയും അവഗണനയില്‍ മനം നൊന്ത് വീര്‍പ്പുമുട്ടി കഴിയുകയാണ് ഈ കരുണ വറ്റാത്ത നീരുറവകള്‍.
അടുത്തകാലത്തായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്കുളളില്‍ കണ്ടെത്തിയ രാജഭരണകാലത്ത് നിര്‍മിച്ച കിണറും ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
ഇവിടെ ഇത്തരത്തില്‍ ഒരു കിണര്‍ ഉള്ളതായി ആര്‍ക്കും അറിയില്ലായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജഭരണകാലത്ത് നിര്‍മിച്ച ഒരു മുറിക്കുള്ളിലായിരുന്നു കിണര്‍ കണ്ടെത്തിയത്. ഈ കിണറും വറ്റാത്ത നീരുറവ തന്നെയാണ്.
ഈ കിണര്‍ ശുദ്ധീകരിച്ചല്‍ നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലുളള നെയ്യാറ്റിന്‍കര ടൗണ്‍ പ്രദേശങ്ങളില്‍ കുടി വെള്ളമെത്തിക്കാന്‍ ഈ ജലം ധാരളം മതിയാകും. ഒപ്പം പുരാതനമായ ഒരു വരദാനത്തിന്റെ ശേഷിപ്പും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago