
അനീസ് ദ ലോണ്‍ലി മാന്‍
പ്രീഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവസാനിപ്പിച്ച കോളജ് വിദ്യാഭ്യാസം. പിന്നീട് ജീവിതമറിയാന്‍ ഇന്ത്യയൊട്ടുക്ക് ഒരു യാത്രയായിരുന്നു. അനുഭവങ്ങള്‍ തേടിയുള്ള നിരന്തരമായ ഈ യാത്രയ്ക്കിടയില്‍ എപ്പോഴോ എഴുതിത്തുടങ്ങി-16 ാമത്തെ വയസില്‍. മൊത്തം 24 തവണ പ്രസാധകര് തിരസ്കരിച്ച ശേഷം 2012ല്‍ ആദ്യത്തെ കൃതി വെളിച്ചംകണ്ടു. അതില്പിന്നെ നാലു കൊല്ലത്തിനിടയില്‍ പ്രസിദ്ധീകൃതമായത് അഞ്ചുനോവലുകള്‍. മൂന്നാമത്തെ നോവലിന് 'ദ ഹിന്ദു ലിറ്റററി' പുരസ്കാരം. നാലാമത്തേതിന് 'ക്രോസ്വേഡ് ബുക്ക് അവാര്‍ഡ് '. 2016ല്‍ നോവലുകള്‍ക്ക് മലയാള വിവര്‍ത്തനം.
സമകാലീന ഇന്തോ-ആംഗ്ലിയന്‍ നോവല്‍ സാഹിത്യത്തില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമായിത്തീര്‍ന്ന അനീസ് സലീമിന്റെ കഥാചുരുക്കമാണ് മേല്‍ വിവരിച്ചത്. ഈ വര്‍ഷം ആദ്യത്തോടെ അഞ്ചാമത്തെ നോവലില്‍ എത്തിനില്‍ക്കുന്ന ഈ എഴുത്തുകാരന് മലയാളിയാണെന്ന കാര്യം പക്ഷെ ഒട്ടുമിക്ക പേര്‍ക്കും അറിഞ്ഞൂകൂടാ!
ക്ലാസ്റൂമുകള്‍ക്കു പുറത്തെ ജീവിതം
സാധാരണയില്‍നിന്നു തികച്ചും വ്യത്യസ്തമാണ് അനീസ് സലീമിന്റെ ജീവിതം. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായ ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയിലും പുകള്‍പെറ്റ തിരുവനന്തപുരം വര്‍ക്കലയില്‍ ഇടത്തരം കുടുംബത്തില്‍ ജനനം. പിതാവ് ഗള്‍ഫിലായിരുന്നെങ്കിലും നല്ലൊരു വായനക്കാരനായിരുന്നു. വീട്ടില്‍ ഒന്നാന്തരമൊരു പുസ്തകശാലയുണ്ടായത് അതുകൊണ്ടാണ്. അവയിലൂടെ കടന്നുപോയപ്പോഴാണ് എഴുത്തുകാരനാകണമെന്ന ആഗ്രഹം അനീസില്‍ മുളപൊട്ടിയത്. വര്‍ക്കലയിലെ ജീവിതവും പുസ്തകങ്ങളില്‍നിന്നു പകര്‍ന്നുകിട്ടിയ അറിവും തന്നെയാണ് ഇന്ന് ലോകമറിയുന്ന ഈ നോവലിസ്റ്റിന്റെ രചനകളുടെ അടിത്തറ.
പ്രീഡിഗ്രിക്ക് കോളജില്‍ ചേര്‍ന്നപ്പോഴാണ് ക്ലാസ്റൂം പഠനം തനിക്ക് അനുയോജ്യമല്ലെന്ന് അനീസിനു ബോധ്യമായത്. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ പഠിപ്പ് അവസാനിപ്പിച്ച് പുസ്തകവായനയില്‍ മുഴുകി. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി പ്രധാന താവളമായി. അതിനിടെ, കൂടുതല്‍ അനുഭവങ്ങള്‍ ആര്‍ജിക്കണമെങ്കില്‍ യാത്രയാണു നല്ല മാര്‍ഗമെന്ന ബോധോദയമുണ്ടായി. അങ്ങനെ ചില്ലറ ഭാണ്ഡങ്ങളുമായി ലക്ഷ്യമില്ലാതെ യാത്ര തിരിച്ചു; വെറും കാഴ്ചക്കാരന് മാത്രമായ യാത്രികന്. ചെന്നെത്തുന്ന സ്ഥലത്ത് രണ്ടും മൂന്നും മാസം താമസിക്കും. അപ്പോള്‍ കിട്ടുന്ന ചെറിയ ചെറിയ ജോലികളായിരുന്നു പ്രധാന വരുമാന മാര്‍ഗം. വായനയും എഴുത്തും അപ്പോഴും കൂട്ടിനുണ്ടായിരുന്നു. യാത്രയില്‍ ബന്ധപ്പെടുന്ന ആളുകളോട് അനുഭവം ചോദിച്ചു മനസിലാക്കുന്ന ശീലമുണ്ടായിരുന്നില്ല. അതു സങ്കല്പിക്കലായിരുന്നു മുഖ്യ പരിപാടി.
എഴുത്തിലേക്ക്
പത്തു കൊല്ലത്തെ കാത്തിരിപ്പിനുശേഷം 2012ല്‍ ആദ്യ നോവലായ ഠവല ഢശരസ െങമിഴീ ഠൃലല ആണ് പ്രസാധകരുടെ മുന്നിലേക്കുള്ള വാതില്‍ തുറന്നത്. അതോടെ ഇന്ത്യയിലെ പ്രമുഖ പ്രസാധകര് അനീസിന്റെ കൃതികള്‍ക്കായി വാതില്‍ മുട്ടാന്‍ തുടങ്ങി. Tales From A Vending Machine (2013), Vanity Bagh (2013), The Blind Lady's Descendants (2014) എന്നിവ തുടരെത്തുടരെ പുറത്തുവന്നു. ഈ ജൂണിലാണ് ഏറ്റവും പുതിയ നോവലായ The Small Town Sea പ്രസിദ്ധീകരിക്കപ്പെട്ടത്. Vanity Bag ആണ് 'ദ ഹിന്ദു ലിറ്റററി പ്രൈസി'നു അര്‍ഹമായത്-2013ല്‍. The Blind Lady's Descendants 2015ലെ 'ക്രോസ്വേഡ് ബുക്ക് അവാര്‍ഡും' സ്വന്തമാക്കി. ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിലെ പ്രമുഖരായ അമിത് ചൗധരി, ഷോവോണ്‍ ചൗധരി, അമിതാഭ ബാഗ്ച്ചി എന്നിവരെയെല്ലാം പിന്നിലാക്കിക്കൊണ്ടായിരുന്നു അത്.
എഴുത്ത് അനീസിനെ പരസ്യമേഖലയിലേക്കു നയിച്ചു. പ്രത്യേക ബിരുദമൊന്നും ആവശ്യമില്ലാത്ത ജോലി. നല്ല നാലഞ്ച് പരസ്യവാചകം എഴുതാനുള്ള കഴിവുമാത്രം മതി. ഇന്ത്യയിലെ പ്രമുഖ പരസ്യ കമ്പനിയായ 'ഉല്‍ക്ക'യുടെ കൊച്ചി ശാഖയില്‍ ട്രെയിനി കോപ്പി റൈറ്ററായി തുടങ്ങി. ഇപ്പോള്‍ കമ്പനിയുടെ ക്രിയേറ്റിവ് ഡയരക്ടര്‍. അനീസ് ഇപ്പോള്‍ കൊച്ചി നഗരത്തോടും ജോലിയോടും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇന്ത്യ മുഴുവന്‍ കണ്ടിട്ടുള്ളതിനാല്‍ മറ്റെവിടെയും പോകണമെന്നില്ല. കൊച്ചിയില്‍ ജോലി സമ്മര്‍ദം കുറവായതിനാല്‍ എഴുതാനുള്ള സമയം കണ്ടെത്താമെന്ന സൗകര്യവുമുണ്ട്.
മാംഗോ ബാഗിലെ കഥവഴികള്‍
Tales From A Vending Machineനെ നോവലിസ്റ്റ് വിശേഷിപ്പിച്ചിട്ടുള്ളത് കൗമാരകഥ എന്നാണ്. സ്ഥലത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും അവയില്‍ അന്തര്ലീനമാകാതെ, അതേസമയം അവയെ കുറിച്ച് ഗാഢമായ അവബോധത്തോടെയാണ് അനീസിന്റെ രചന. ഉന്മാദവും ഉന്മേഷവും ഉചിതമായി നോവലില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. കഴിഞ്ഞുപോയ സ്വന്തം ഭൂതകാലത്തിലൂന്നിക്കൊണ്ടാണ് അതിന്റെ സൃഷ്ടി നടത്തിയിരിക്കുന്നത്.
The Vicks Mango Treeeepw, Vanity Baghലും ആത്മകഥാംശം കലര്‍ന്നതു കാണാം. ആര്.കെ നാരായണന്റെ Malgudi Days പോലെ അനീസ് സൃഷ്ടിച്ച സാങ്കല്പിക ഗ്രാമമായ മാംഗോ ബാഗ് ദ വിക്സിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത്, മാംഗോ ബാഗിലെ ഒരു അപാര്‍ട്ട്മെന്റില്‍ താമസിക്കുകയായിരുന്ന റാബിയ ഷെയ്ഖ് എന്ന വീട്ടമ്മയിലൂടെ നോവല്‍ വികസിക്കുന്നു. അറിയപ്പെടുന്ന ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റുകളുമായി മത്സരിച്ചാണ് ഇത് ഹിന്ദു സാഹിത്യ പുരസ്കാരം സ്വന്തമാക്കിയത്. പ്രഥമ പുരുഷ ആഖ്യാനത്തിലുള്ള അനീസിന്റെ ഏകവും ഏറ്റവും ദൈര്‍ഘ്യമുള്ളതുമായ നോവലായിരുന്നു അത്. 'വാനിറ്റി ബാഗി'ന്റെ പശ്ചാത്തലം മാംഗോ ബാഗ് തന്നെയാണെങ്കിലും കഥയും കഥാപാത്രങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. നഗരത്തില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട ഇമ്രാന് ജബ്ബാരിയാണ് ഇതിലെ പ്രധാന കഥാപാത്രം.
മാംഗോ ബാഗിന് വര്‍ക്കലയുമായി സാദൃശ്യം കണ്ടേക്കാം. അതിനാലാകണം 'ദ ബ്ലൈന്‍ഡ് ലേഡീസി'ല്‍ നോവലിസ്റ്റ് പുതിയൊരു ലോകം കണ്ടെടുത്തത്. വിമാനത്താവളങ്ങളിലൊന്നിലെ ലഘു ഭക്ഷണശാലാ ജീവനക്കാരനായ അമീര്‍ ഹംസ തന്റെ ജീവിതത്തില്‍ അസംതൃപ്തനാണ്; അതിനാല്‍തന്നെ എപ്പോഴും വിഷാദഭരിതനും. പുതിയൊരു ലോകത്തെ സ്വപ്നംകണ്ടു കൊണ്ടയാള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു-അത് അപ്രാപ്യമാണെന്ന ബോധത്തോടെ. നോവലിസ്റ്റിന്റെ ഏറ്റവും ആത്മകഥാംശമുള്ള രചനയാണിത്.
പുതിയ നോവലായ 'ദ സ്മോള്‍ മാന്‍ സീ'യുടെ വിഷയം തലമുറകള്‍ തമ്മിലുള്ള സംഘട്ടനമാണ്. ഗ്രാമസൗഭാഗ്യങ്ങളില്‍ വച്ചു മരിക്കാന്‍ ഇഷ്ടപ്പെടുന്ന അച്ഛന്. നഗരജീവിതത്തോട് ഇഴുകിച്ചേര്‍ന്നു കഴിഞ്ഞ മകന്. പഴമയും പുതുമയും, ഇന്നലെയും ഇന്നും തമ്മിലുള്ള പൊരുത്തക്കേടുകളാണ് നോവലിന്റെ വിഷയം. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന ഒരു ബാലന് ഒരു പ്രസാധകനെഴുതുന്ന കത്തുകളിലൂടെയാണ് കഥ നീങ്ങുന്നത്.
ഏകാന്തപഥികന്റെ വ്യാകുലതകള്‍
മനുഷ്യ മനസിന്റെ സങ്കീര്‍ണതകളെ അതിന്റെ നാനാവിധ മുഖങ്ങളെയും ഗൗരവത്തോടെയാണെങ്കിലും അല്പം നര്‍മരസത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് അനീസ് സലീമിന്റെ വിജയം. ധാര്‍മികതയെയും രാഷ്ട്രീയ സദാചാരത്തെയും ചൊല്ലി ഇന്നത്തെ കാലാവസ്ഥയില്‍ വ്യാകുലപ്പെടുന്നത് അനാവശ്യമാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു. ഹസീനയോട് പിതാവ് പറയുന്നത്: ''പാകിസ്താനെയും ഉസാമാ ബിന്‍ലാദനെയും സ്േനഹിക്കുന്നതില് തെറ്റൊന്നുമില്ല. പക്ഷെ അത് പുറത്താരും അറിയരുത് '' എന്നാണ്.
സ്വന്തം പൂര്‍വകാലം അനീസിന്റെ എല്ലാ രചനകളിലും കടന്നുവരുന്നുണ്ട്. ഓര്‍മകളാണ് അവയുടെ അടിത്തറ. ഭൂതത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു ചരടായി അവ വര്‍ത്തിക്കുന്നു. വര്‍ത്തമാന കാലത്തിന്റെ പരിധി ഒരാള്‍ ജീവിക്കുന്ന കാലം വരെ മാത്രമേ ഉള്ളൂ എന്നതാണ് നോവലിസ്റ്റിന്റെ നിലപാട്. ഒരു കൊച്ചുലോകവും അതിലെ നിസാരരായ മനുഷ്യരും-ഇവ കൊണ്ട് ഒരു മഹാപ്രപഞ്ചം സൃഷ്ടിക്കുകയാണ് അനീസ് ചെയ്തിട്ടുള്ളത്.
അനീസ് സലീം ഒരു ഏകാന്തപഥികനാണെന്നു പറയാം. കുട്ടിക്കാലം മുതല്ക്കേ തനിയെ ഇരിക്കുന്നതിലാണ് താല്പര്യം. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിലും സൗഹൃദങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും വിമുഖന്‍. വളരെ അടുത്ത ആളുകളുമായി മാത്രമേ ഇടപെടാറുള്ളൂ. പുസ്തക പ്രകാശന ചടങ്ങ് നടക്കാറില്ല. അതുപോലെ 'ലിറ്റ് ഫെസ്റ്റ് ' എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന സാഹിത്യോത്സവങ്ങളിലൊന്നും ഈ നോവലിസ്റ്റിനെ കാണുകയുമില്ല. പുരസ്കാരങ്ങള്‍ കൈപ്പറ്റാന്‍ പോയ ചരിത്രം പോലുമില്ല. നാല്പത്തിയാറുകാരനായ, ഏകാന്തതയെ അഗാധമായി സ്നേഹിക്കുന്ന അനീസ് സലീമിന് വേറെയും പല സവിശേഷതകളുണ്ട്. ഗ്രഹാം ഗ്രീന്‍, ജോര്‍ജ് ഓര്‍വെല്‍, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്നിവരാണ് ഇഷ്ട സാഹിത്യകാരന്മാര്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഇവരുടെ ആരുടേയെങ്കിലും കൃതികളിലെ പേജുകള്‍ വായിക്കുന്നത് ഒരു ശീലം.
അനീസിന്റെ തന്നെ വാക്കുകളില്‍ അവസാനിപ്പിക്കാം: ''ഞാനൊരു 'സ്മാള്‍ ടൗണ്‍ ബോയ് ' ആയി വളര്‍ന്നതു കൊണ്ടാകാം ആള്‍ക്കൂട്ടത്തില്‍ ഞാന്‍ കംഫര്‍ട്ടബിളല്ല..പുച്ഛം കൂടുതലുള്ള ആളുകള്‍ക്കിടയിലാണ് ഞാന്‍ വളര്‍ന്നത്. എനിക്കു തോന്നുന്നത്, എനിക്കുള്ളില്‍ എനിക്കു തന്നെ അറിയാന്‍ പറ്റാത്ത, വിശദീകരിക്കാനാകാത്ത ചില ദുഃഖങ്ങളുണ്ടെന്നാണ്. കുട്ടിക്കാലത്ത് ആ വികാരം വളരെ തീവ്രമായിരുന്നു. ആ ദുഃഖം മാറാനുള്ള വഴിയായി ഞാന്‍ എഴുത്തിനെ കണ്ടു. മാര്‍ക്കറ്റിങ്ങിലൂടെ-പുസ്തക പ്രകാശന ചടങ്ങ്, നിരൂപണങ്ങള്‍-ഭയങ്കര 'ഹൈപ് ' ഉണ്ടാക്കുന്നത് ഏതെങ്കിലും തരത്തില്‍ എഴുത്തിന്റെ മേന്മയ്ക്കു സഹായിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മറ്റൊന്ന് എനിക്ക് എന്നെ മാറ്റാന്‍ ഇഷ്ടമില്ല. ഞാന്‍ മാറിയാല്‍ അത് എന്റെ സ്റ്റൈലിനെ മാറ്റും. ഞാനെങ്ങിനെയോ ആ തനിമ നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി
Cricket
• 4 days ago
കിവീസിനെതിരെ സിക്സർ മഴ; ഗെയ്ലെന്ന വന്മരത്തെയും വീഴ്ത്തി ഹിറ്റ്മാന്റെ കുതിപ്പ്
Cricket
• 4 days ago
ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ
oman
• 4 days ago
പെരിങ്ങമ്മല വനമേഖലയിൽ തീപിടിത്തം; രണ്ടര ഏക്കറോളം കത്തി
Kerala
• 4 days ago
പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി
Kerala
• 4 days ago
തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 4 days ago
ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?
Cricket
• 4 days ago
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 4 days ago
എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 4 days ago
സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
latest
• 4 days ago
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്കി വരുണ്‍ ചക്രവര്‍ത്തി
Cricket
• 4 days ago
സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍ | Full List
latest
• 4 days ago
രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
uae
• 4 days ago
പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി
uae
• 4 days ago
ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
Kerala
• 4 days ago
വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല
uae
• 4 days ago
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം
Business
• 4 days ago
മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ
Kerala
• 4 days ago
ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
Cricket
• 4 days ago
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
Kerala
• 4 days ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 4 days ago