കൊടുവള്ളിയില്‍ രണ്ടു വീടുകളില്‍നിന്ന് 25 പവന് സ്വര്‍ണം കവര്‍ന്നു
കൊടുവള്ളി: പ്രദേശത്തെ രണ്ടു വീടുകളില്‍നിന്നായി ഡയമണ്ട് ആഭരണങ്ങളടക്കം 25 പവന് സ്വര്‍ണം കവര്‍ന്നു. കൊടുവള്ളി എം.പി.സി ജ്വല്ലറി ഉടമ ഇളവന്‍ചാലില്‍ നാസറിന്റെ വീട്ടില്‍നിന്ന് 10 പവനും നരൂക്ക് പട്ടാണിച്ചാലില് കെ.വി ഖാദറിന്റെ വീട്ടില്‍നിന്ന് 15 പവനും രണ്ടണ്ടായിരം രൂപയുമാണ് മോഷണം പോയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. നാസറിന്റെ വീടിന്റെ ഒന്നാംനിലയിലെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവരുകയായിരുന്നു. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് അര്‍ധരാത്രി 12.30ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീട് പൂട്ടി സമീപത്തുള്ള മകന്റെ വീട്ടില്‍ പോയ സമയത്താണ് ഖാദറിന്റെ വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ കിടപ്പു മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടു സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കൊടുവള്ളി പൊലിസില്‍ പരാതി നല്കി. വടകരയില്‍നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീടുകളില്‍ പരിശോധന നടത്തി. കരിങ്കമണ്ണ്കുഴിയില് സുബൈറിന്റെയും നേര്ക്കോട്ടുപൊയില് മൊയ്തിന്റെയും വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."