കൊളസ്‌ട്രോളിനും രക്തസമ്മര്‍ദത്തിനും പ്രതിരോധ നടപടി വേണം: ഡോ. അഗര്‍വാള്‍
കോഴിക്കോട്: കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവയുടെ ആശങ്കാജനകമായ വ്യാപനം സംബന്ധിച്ച് പ്രദേശിക തലത്തില്‍ വിദഗ്ധരുടെ ഗവേഷണവും, സാമൂഹിക ബോധല്‍ക്കരണവും പ്രതിരോധ നിയന്ത്രണ നടപടികളും അത്യാവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. കെ.കെ അഗര്‍വാള്‍.
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ നിയന്ത്രണത്തിനുള്ള പ്രതിരോധ നടപടികളും നൂതന ചികിത്സാ രീതികളും ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് കാര്‍ഡിയോളജി ക്ലബും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ), മെഡിക്കല്‍ സ്‌പെഷലിസ്റ്റ് അക്കാദമിയും (എ.എം.എസ്) സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ജോസഫ് മാണി, ഡോ. കെ.പി ബാലകൃഷ്ണന്‍, ഡോ. വി.ജി പ്രദീപ്കുമാര്‍, ഡോ. എസ്. ശശിധരന്‍, ഡോ. പി.എന്‍ അജിത, ഡോ. രാജേഷ് കെ.എഫ് സംസാരിച്ചു. ഹൈപ്പര്‍ടെന്‍ഷന്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ വിവിധ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ചികിത്സയിലെ നൂതന ശാസ്ത്ര സാങ്കേതിക വികാസങ്ങളെക്കുറിച്ചും ചര്‍ച്ചകളും വര്‍ക്‌ഷോപ്പുകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."