തൂക്കം കുറച്ച് തട്ടിപ്പ്; 50 കിലോ ബാഗില്‍ 35 കിലോ യൂറിയ
വണ്ടൂര്‍:വിജയ് കമ്പനി ഇറക്കുന്ന യൂറിയ ബാഗുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. തിരുവാലി സ്വാശ്രയ കര്‍ഷക സംഘം ഡിപ്പോയില്‍ ഇറക്കിയ 100 ചാക്ക് യൂറിയയിലും തൂക്കത്തിലുമാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പല ചാക്കുകളിലും പത്തും 15ഉം കിലോ വരെ വളം കുറച്ചാണ് നിറച്ചിരിക്കുന്നത്. സംശയം തോന്നിയ ഡിപ്പോ ഉടമ അത്തിമണ്ണില്‍ ഷാനവാസ് പുതുതായി ഇറക്കിയ 100 ചാക്കുകളും തൂക്കി നോക്കിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലായത്. സംഭവം കമ്പനിയിലറിയിച്ചപ്പോള് തൂക്കകുറവുള്ളതിന് വില കുറച്ചു തരാമെന്ന മറുപടി മാത്രമാണുണ്ടായത്.നെറ്റ് വൈയ്റ്റ് 50 കിലോ രേഖപ്പെടുത്തിയ യൂറിയ പല ചാക്കുകളിലും 35 കിലോ തൊട്ടാണ് തൂക്കമുള്ളത്.
ചാക്കുകണക്കിന് കര്‍ഷകര്‍ വാങ്ങുന്ന വളം ആരും തൂക്കി നോക്കാറില്ല. 50 കിലോ യൂറിയ ബാഗിന് ആറുരൂപ ഇറക്കുകൂലിയടക്കം ഉള്‍പെടുത്തി 300 രൂപക്കാണ് വില്പന. തട്ടിപ്പ് വ്യക്തമായതോടെ മുന്‍പ് കടയില്‍ ഇറക്കി സ്റ്റോക്ക് വച്ച യൂറിയ ബാഗുകള്‍ തൂക്കി നോക്കുമ്പോള്‍ അതിലും ക്രമക്കേടുകള്‍ കണ്ടെത്തി .50 കിലോ തൂക്കമുള്ള ഒറ്റച്ചാക്കുകളുമില്ലെന്നാണ് ഷാനവാസിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."