ഉബൈദ് രാഷ്ട്രീയ എതിരാളികളുടെ ആദരവ് നേടിയ നേതാവ്: ഉമ്മന്‍ചാണ്ടി
മണ്ണാര്‍ക്കാട്: രാഷ്ട്രീയ എതിരാളികളുടെ ആദരവ് പറ്റിയിരുന്ന യുവനേതാവായിരുന്നു ഉബൈദ് ചങ്ങലീരിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാടിന്റെ സാമൂഹ്യ, രാഷ്ട്രീയ മേഖലകളില്‍ നിറസാനിദ്ധ്യവും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉബൈദ് ചങ്ങലീരിയുടെ ഓര്‍മ്മക്കായ് പ്രവര്‍ത്തനം ആരംഭിച്ച ഉബൈദ് ചങ്ങലീരി സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ പ്രതിഭാ പുരസ്‌കാരം സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രോഗബാധിതനായിരിക്കെ ഉബൈദ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ചുമതല വഹിക്കുമ്പോള്‍ ഒരു പരിപാടിയില്‍ പങ്കെടുത്തതും, മരണ ശേഷം ഉബൈദിന്റെ വീട് സന്ദര്‍ശിച്ചതും ഉമ്മന്‍ചാണ്ടി ഓര്‍മ്മപ്പെടുത്തി.
ചടങ്ങില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രഥമ പുരസ്‌കാര ജേതാവ് മാപ്പിളപ്പാട്ട് ഗായിക രഹ്‌നക്ക് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന പതിനായിരം രൂപയും പ്രശസ്തി പത്രവും ഉമ്മന്‍ ചാണ്ടി നല്‍കി. ചടങ്ങില്‍ കലാ സാഹിത്യ രംഗത്ത് ശ്രദ്ധേയമായ ഇല്ല്യാസ് മണ്ണാര്‍ക്കാട്, മുഹ്‌സിന്‍ ചങ്ങലീരി, സി.പി അനീഷ്, സുഷമ ബിന്ദു എന്നിവരെ ആദരിക്കുകയും ചെയ്തു. പുരസ്‌കാര ജേതാക്കളെ സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം പരിചയപ്പെടുത്തി. പുരസ്‌കാര തുക അരിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് കൈമാറി. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ വറോടന്‍ നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ഡി.സി.സി സെക്രട്ടി പി. അഹമ്മദ് അഷറഫ്, സി.പി.എം ഏരിയ സെക്രട്ടറി എം. ഉണ്ണീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജോസ് കൊല്ലിയില്‍, കല്ലടി അബൂബക്കര്‍, എന്‍.ഹംസ, പൊന്‍പാറ കോയക്കുട്ടി, അഡ്വ.സക്കീര്‍ ഹുസൈന്‍, ബിന്ദു രാധാകൃഷ്ണന്‍, മുജീബ് മല്ലിയില്‍, വിശ്വേശ്വരി ഭാസ്‌കര്‍, റഫീക്ക പാറോക്കോട്ടില്‍, വി.പ്രീത, പി.ഉഷ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."