പൊലിസ് സംവിധാനങ്ങളെ കുറിച്ചറിയാന്‍ കുരുന്നുകള്‍ സ്റ്റേഷനിലെത്തി
ചെര്‍പ്പുളശ്ശേരി: പൊലിസ് എന്ന് കേള്‍ക്കുമ്പോഴേക്കും പേടിച്ച് ഓടിയോളിക്കുന്ന കുരുന്നുകള്‍ക്ക് പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശനം നവ്യാനുഭവമായി . പൊതുസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമയാണ് കച്ചേരിക്കുന്ന് എ.എം.എല്‍. പി സ്‌കൂളിലെ കുരുന്നുകള്‍ അധ്യാപകന്‍ അല്‍ത്താഫ് മംഗലശ്ശേരിയുടെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരി പൊലിസ് സ്റ്റേഷനിലെത്തിയത്. എസ്.ഐ ലിബിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ മിഠായി നല്‍കി സ്വീകരിച്ചതോടെ കൂട്ടത്തില്‍ ചില 'പേടിത്തൊണ്ടന്‍മാര്‍' ധൈര്യശാലികളായി.
'സാറേ ഇതിന്റെ ഉള്ളില്‍ ഇടുന്ന കള്ളന് ചോറു കൊടുക്കുമോ ലോക്കപ്പ് കണ്ട ഒരു വിദ്യാര്‍ഥിയുടെ ചോദ്യം സ്റ്റേഷനില്‍ ചിരിപടര്‍ത്തി. ഇരട്ടക്കുഴല്‍ തോക്കും വിലങ്ങും കണ്ട കുട്ടികളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം പൊലിസ് ഓഫിസറില്‍ നിന്നും ലഭിച്ചു. തോക്കുകളും ലാത്തികളും ഉണ്ടകളും കണ്ണീര്‍ വാതക ഷെല്ലുകളും വയര്‍ല്ലസ് ഫോണും കാണിച്ച് അവയുടെ ഉപയോഗ രീതിയും ഉപയോഗിക്കേണ്ട സാഹചര്യങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു.
എസ്.ഐ ലിബിയുടെ നര്‍മത്തില്‍ കുതിര്‍ന്ന ചോദ്യങ്ങളും കഥയും ഉപദേശങ്ങളും സന്തോഷത്തോടെ ഉള്‍ക്കൊണ്ടാണ് കുട്ടികള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."