പുനലൂരില്‍ നിരോധനം നിലവില്‍ വന്നു: 'ഇനി ഡിസ്‌പോസിബിളിനോടും നോ പറയാം'
കൊല്ലം: പുനലൂര്‍ നഗരസഭയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഒരുതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഇലകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍ എന്നിവയാണ് നിരോധിച്ചത്. ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാലിന്യ പ്രശ്‌നത്തിനും ഇടയാക്കുന്നുവെന്നുള്ളതിനാലാണ് ഹരിതായനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനലൂര്‍ നഗരസഭയെ ഡിസ്‌പോസിബിള്‍ ഫ്രീ ആക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള പാത്രങ്ങളും ഗ്ലാസുകളും മറ്റും കുടുംബശ്രീ മുഖേന വാടകയ്ക്ക് നല്‍കുന്ന പരിപാടി ആരംഭിക്കാനും തീരുമാനമായി.
നഗരസഭയെ ഡിസ്‌പോസിബിള്‍ ഫ്രീയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ടി.ബി ജങ്ഷനില്‍ നിന്ന് ചെമ്മന്തൂര്‍ സെന്റ് തോമസ് സ്‌കൂള്‍ വരെ റാലി നടത്തി. ജനപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍.സി.സി കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ റാലിയില്‍ അണിനിരന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാല്‍ അധ്യക്ഷനായി. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ഡിസ്‌പോസിബിള്‍ രഹിത നഗരസഭാ പ്രഖ്യാപനം ഹരിത കേരളം പദ്ധതി സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ നിര്‍വഹിച്ചു. കുടുംബശ്രീ പ്ലേറ്റ് ആന്‍ഡ് ഗ്ലാസ് ഹയറിങ് യൂനിറ്റുകളുടെ ഉദ്ഘാടനം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രഭ, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷരായ വി ഓമനക്കുട്ടന്‍, സുഭാഷ് ജി. നാഥ്, എന്‍ ലളിതമ്മ, കൗണ്‍സിലര്‍മാരായ ഐ ലത്തീഫ്, കെ രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് ബി രാധാമണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷാജി ജാജി, ഡാനിയല്‍ ജോണ്‍, ടി മോഹന്‍ദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തസഌമ ജേക്കബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."