HOME
DETAILS
MAL
ഹൃദയാഘാതം: മണ്ണാര്‍ക്കാട് സ്വദേശി സഊദിയില്‍ നിര്യാതനായി
backup
August 20 2017 | 14:08 PM
ദമാം: മണ്ണാര്‍ക്കാട് സ്വദേശി സഊദിയിലെ ദമാമിനു സമീപം ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണാര്‍ക്കാട് നായാടിക്കുന്ന് ആനോടന്‍ സെയ്തലവി-സൈനബ ദമ്പതികളുടെ മകന്‍ റഫീഖ് (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ആരിഫ. മക്കള്‍: ഷാരൂഖ് (ബിരുദ വിദ്യാര്‍ഥി), ഫിദ ശുറൂഖ് (പത്താം ക്ലാസ് വിദ്യാര്‍ഥിനി). ജിദ്ദയില്‍ നിന്നെത്തിയ സഹോദരന്‍ നാസര്‍ ആനോടന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."