HOME
DETAILS
MAL
പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു
backup
August 21 2017 | 03:08 AM
എടപ്പാള്‍: ജലവിഭവ വകുപ്പിന്റെ പ്രധാന പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു. എടപ്പാള്‍ പഴയ ബ്ലോക്കിന് സമീപം പെരുമ്പറമ്പ് റോഡിലാണ് കഴിഞ്ഞ ദിവസം രാവിലെ പൈപ്പ് തകര്‍ന്നത്. പ്രധാന പൈപ്പായതിനാല്‍ റോഡ് ആഴത്തില്‍ തകര്‍ന്നിട്ടുണ്ട്. പൈപ്പ് തകര്‍ന്ന് ശുദ്ധജലം ശക്തമായി പുറത്തേക്ക് ഒഴുകിയതോടെ റോഡില്‍ ഗതാഗതം തടസപ്പെട്ടു.
ഈ റോഡില്‍ പൈപ്പ് തകരുന്നത് പതിവാകുകയാണ്. ഒരു കിലോമീറ്ററിനകത്ത് പത്തോളം സ്ഥലത്ത് ഇതിന് മുന്‍പ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിട്ടുണ്ട്. നേരത്തെ ഈ റോഡില്‍ പൈപ്പ് തകര്‍ന്നിടത്ത് അറ്റകുറ്റപണി നടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."