ആശുപത്രി കെട്ടിടങ്ങള്‍ റോഡിനിരുവശങ്ങളില്‍; രോഗികള്‍ക്കു ദുരിതം
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രി കെട്ടിടത്തില്‍നിന്നും അടുത്തിടെ ഉദ്ഘാടനം നിര്‍വഹിച്ച മാതൃ-ശിശു ബ്ലോക്കിലേക്ക് രോഗികളുമായെത്തണമെങ്കില് ജീവന് പണയം വയ്ക്കേണ്ട അവസ്ഥ. നൂറുവര്‍ഷത്തോളം പഴക്കമുള്ള ആശുപത്രിയും പുതുതായി നിര്‍മിച്ച മാതൃശിശു ബ്ലോക്കും കോഴിക്കോട് - പാലക്കാട് ദേശീയ പാതക്ക് ഇരുവശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പുതിയ ബ്ലോക്കിലെത്താന്‍ റോഡ് മുറിച്ച് കടന്നുപോകേണ്ട സ്ഥിതിയാണ്.
തിരക്കേറിയ റോഡില്‍ വാഹനങ്ങളുടെ അമിത വേഗത കൂടിയായതോടെ ആശുപത്രിയില്‍ നിന്നും മാതൃശിശു ബ്ലോക്കിലെത്തുകയായെന്നത് വലിയ പ്രയാസമായിരിക്കുകയാണ്. കൈകുഞ്ഞുങ്ങളുമായെത്തുന്നവര് റോഡ് മുറിച്ച് കടക്കാന്‍ തെല്ലൊന്നുമല്ല കഷ്ടപ്പെടേണ്ടി വരുന്നത്. രണ്ട് കെട്ടിടങ്ങളേയും ബന്ധിപ്പിക്കുന്ന തരത്തില്‍ മേല്‍പ്പാലം നിര്‍മിച്ച് ജനങ്ങളുടെ ദുരിതം അകറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്. മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."