സഹപാഠിയുടെ ഓര്‍മയ്ക്ക് മുന്നില്‍ അവര്‍ നാളെ മനുഷ്യച്ചങ്ങല തീര്‍ക്കും
നാദാപുരം: കെ.എസ്.ആര്.ടി.സി ബസിന്റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ദാരുണമായി മരിച്ച സഹപാഠിയുടെ ഓര്മ പുതുക്കി, വിദ്യാര്‍ഥികള്‍ നാളെ ട്രാഫിക് ബോധവല്‍ക്കരണം നടത്തുന്നു. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളാണു നാളെ നാദാപുരം പൊലിസ് സ്റ്റേഷന് മുതല്‍ കല്ലാച്ചി ടൗണ്‍ വരെ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13നാണ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നാജിയ സ്കൂള്‍ വിട്ടു പോകുന്ന വഴിക്ക് നാദാപുരം ടൗണില്‍ ബസിനടിയില്‍പെട്ടു മരിച്ചത്. ഇതേ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് നാദാപുരത്ത് ട്രാഫിക് യൂനിറ്റ് തുടങ്ങിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതമായി നടക്കാന്‍ നടപ്പാതകള്‍ക്കു കൈവരി നിര്‍മിക്കാമെന്ന അധികൃതരുടെ വാഗ്ദാനം ഇതുവരെ നടപ്പായില്ല.
ടി.ഐ.എം സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ജീവനക്കാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി ട്രാഫിക് അപകടങ്ങള്‍ക്കെതിരേ പ്രതിജ്ഞയെടുക്കും. ലഘുലേഖ വിതരണം, നടപ്പാതയ്ക്കു കൈവരി നിര്‍മിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും കൂട്ട കത്തയക്കല് തുടങ്ങിയ പരിപാടികളാണ് ഒരാഴ്ച നീണ്ട ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി നടക്കുന്നത്. സ്കൂളിലെ കാരുണ്യപദ്ധതിയായ 'സ്നേഹമുദ്ര'യ്ക്കു കീഴിലാണു പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."