രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വഴങ്ങുന്നില്ലെന്ന് കഠിനംകുളം എസ്.ഐയെ സ്ഥലം മാറ്റാന്‍ അണിയറ നീക്കം
കഠിനംകുളം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വഴങ്ങാത്ത കഠിനംകുളം എസ്.ഐയെ സ്ഥലം മാറ്റാന്‍ രാഷ്ട്രീയ അണിയറ നീക്കം.
ഇതിനായി രാഷ്ട്രീയ വൈരം മറന്ന് മുന്നണികള്‍ ഒന്നിച്ചതായും ഇന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതായും വിവരമുണ്ട്. വര്‍ഷങ്ങളായി ഈ സ്റ്റേഷനില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അനാവശ്യ ഇടപെടലുകള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ പുതിയ എസ്.ഐ ചാര്‍ജെടുത്തതോടുകൂടി ഇതിനു കഴിയാതെയായി. ഇതിനകം തന്നെ പ്രദേശത്തെ ഭരണ പ്രതിപക്ഷ കക്ഷികള്‍ എസ്.ഐക്കെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എസ്.ഐക്ക്
അനുകൂലമായി പലയിടങ്ങളിലും ജനകീയ കൂട്ടായ്മകള്‍ രൂപപ്പെട്ടിട്ടുണ്ട്.
മയക്കുമരുന്ന്,മണല്‍ മാഫിയകളും ഗുണ്ടാസംഘങ്ങളും സംഘങ്ങള്‍ അടക്കി ഭരിച്ചിരുന്ന കഠിനംകുളത്ത് കഴിഞ്ഞ രണ്ടു മാസമായി അതിനൊക്കെ അറുതി വന്നിരുന്നു.
എസ്.ഐ യുടെ നേതൃത്വത്തില്‍ പെട്രോളിങ് ശക്തമാക്കുകയും നിരവധി ക്രിമിനലുകളെ അഴിക്കുള്ളിലാക്കുകയും ചെയ്തു .പിടികൂടിയവരില്‍ തങ്ങളുടെ പ്രവര്‍ത്തകരായ ചിലരെ പുറത്തിറക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ സ്റ്റേഷനിലെത്തിയിരുന്നു.എസ്.ഐ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് വാക്കേറ്റവും സ്റ്റേഷന്‍ മാര്‍ച്ചും നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സ്ഥലംമാറ്റാനുള്ള നീക്കം.
മേഖലയിലെ വിവിധ ഇടവകകളും, മഹല്ല് കമ്മിറ്റികളും സാമൂഹ്യ സാസ്‌കാരിക സംഘടനകളും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."