അന്വേഷണം ഊര്‍ജിതമാക്കി
കായംകുളം: എട്ട് കോടിയുടെ നിരോധിത നോട്ട് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിത മാക്കി സംഘത്തില്‍ ഉല്‍പ്പെട്ട കായംകുളത്തുകാരെ കുറിച്ച് വ്യക്തമായ സൂചന പോലിസിന് ലഭിച്ചു കായംകുളം ഡി.വൈ.എസ്.പി അനില്‍ദാസിന്റെ നേത്യത്വത്തില്‍ സി.ഐ കെ സദന് എസ് .ഐ രാജന് ബാബു എന്നിവരെ വിവിധ ടീമുകളായി തിരിച്ചാണ് അന്വേഷണം.
പ്രതികള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ,താമസ സ്ഥലം, നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന സംവിധാനം എന്നിവയെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് സൂചന.കരുന്നാഗപ്പള്ളി കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു.
അസാധു നോട്ടുകള്‍ കൈമാറുന്ന നിയമപരമായ വഴികളെല്ലാം അടഞ്ഞ സ്ഥിതിക്ക് ഇത്രയും അധികം നോട്ടുകള്‍ എങ്ങനെ മാറി എടുക്കും എന്നുള്ളത് ചോദ്യമായിരിക്കുകയാണ്. ഇപ്പോള്‍ പിടിയിലായവര്‍ വെറും ഏജന്റെുമാരാണ് അതിനാല്‍ തന്നെ അവരില്‍ നിന്നും കൂടുതലായി എന്തെങ്കിലും വിവരം ലഭിക്കുവാനുള്ള സാധ്യതയും കുറവാണ് . പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."