HOME
DETAILS
MAL
ഹജ്ജിനെത്തിയതില് ഏറ്റവും പ്രായം കൂടിയ വ്യക്തി ഇന്തോനേഷ്യന്‍ വനിത, പ്രായം 104 വയസ്
backup
August 21 2017 | 07:08 AM
ജിദ്ദ: ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി ഇന്തോനേഷ്യയില്‍ നിന്നുളള വനിതയാണ്. 104 വയസുളള ബെയ്ഖ് മറിയയാണ് പ്രായം തളര്‍ത്താത്ത മനസുമായി തീര്ത്ഥാടനത്തിനെത്തിയിട്ടുളളത്.
ഇക്കൊല്ലം 220000 പേരാണ് ഇന്തോനേഷ്യയില്‍ നിന്ന് ഹജ്ജിനെത്തിയിട്ടുളളത്. ബെയ്ഖ് മറിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഹജ്ജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് ആരോഗ്യം തടസമാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇവരുടെ സുരക്ഷ ഉറപ്പാക്കാനായി ചില പ്രത്യേക സഹായങ്ങള്‍ അധികൃതര്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ കൂടി ഇവര്‍ക്കൊപ്പം എത്തിയിട്ടുണ്ട്. സഊദിയിലെ അധികൃതരും ഇവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."