റോയല്‍ കോളജ് വിദ്യാര്‍ഥി ഷഹീനിന്റെ മരണം അന്വേഷണം പാതിവഴിയില്‍
കൂറ്റനാട്: 2015 ആഗസ്റ്റ് 21 ന് അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി കരിമ്പ പാലക്കപീടിക ഷഹീന്‍ ഹോസ്റ്റലിലെ കിണറ്റില്‍ വീണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല.
വിവിധ ഉദ്യോഗസ്ഥര്‍ അന്വേക്ഷിച്ച കേസ് ഇപ്പോള്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിക്കാണ് അന്വേക്ഷണച്ചുമതല. എന്നാല്‍ ഷഹീന്‍ മരണപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാ എന്ന് കുടുംബം ആരോപിക്കുന്നു.
നിരവധി തവണ സര്‍ക്കാരിനും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പരാതി നല്‍കിയെങ്കിലും കാര്യമായ ചലനം കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല.
അന്വേഷണച്ചുമതല പല തവണ കൈമാറിയെങ്കിലും പൊലിസ് അന്വേഷണം കാര്യക്ഷമമാക്കുകയോ രണ്ട് വര്‍ഷമായിട്ടും വ്യക്തമായ ഒരു റിപ്പോര്‍ട്ട് പോലും കുടുംബത്തിന് നല്‍കിയിട്ടില്ല.
കുടുംബത്തിന്റെ പരാതി പ്രകാരം യുവജന കമ്മീഷന്‍ കേസെടുത്ത് അന്വേക്ഷിച്ചതില്‍ പൊലിസിന്റെ വാദം തെറ്റാണെന്നും പൊലിസുകാര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാരിന് ശുപാര്‍ശ ചെയ്‌തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ഷഹീന്റെ കുടുംബം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."