നാലുവര്‍ഷം മുന്‍പും എ.ടി.എം തട്ടിപ്പ്; കണ്ണടച്ച് ബാങ്കും പൊലിസും
തിരുവനന്തപുരം: റൊമേനിയന്‍ ടെക്കികള്‍ മൂന്നു ലക്ഷം രൂപയിലേറെ തട്ടിപ്പുനടത്തിയ എസ്.ബി.ഐയുടെ ആല്‍ത്തറ ജംഗ്ഷനിലെ എടി.എമ്മില്‍ 2012 ഓഗസ്റ്റിലും തട്ടിപ്പ് നടന്നു. 42500 രൂപയാണ് അന്ന് നഷ്ടപ്പെട്ടത്.
എന്നാല്‍ അന്ന് ബാങ്ക് അധികൃതരോ പൊലിസോ കൃത്യമായ നടപടിയെടുത്തിരുന്നില്ല. ബംഗളുരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ കരകുളം കളത്തുകല് ദൃശ്യയുടെ അക്കൗണ്ടില്‍ നിന്നാണ് പണം അപഹരിച്ചത്. കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ മാര്‍ഗ്ഗിലെ എ.ടി.എം വഴി നാലുതവണയായാണ് പണംപിന്‍വലിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനപ്പുറം കൂടുതല്‍ അന്വേഷണമുണ്ടായില്ല. കൊല്‍ക്കത്തയിലെ എ.ടി.എമ്മില്‍ പണം പിന്‍വലിച്ചവരുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ എസ്.ബി.ഐ ശേഖരിച്ചെങ്കിലും ചിത്രങ്ങളടങ്ങിയ സി.ഡി വാങ്ങാന്‍പോലും പൊലീസ് തയ്യാറായില്ല. എസ്.ബി.ഐ ദൃശ്യയ്ക്ക് പണം തിരിച്ചുനല്കിയതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."