ഓപ്പണ്‍ സ്റ്റേജിന്റെ നാമകരണം; കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം
കുന്നംകുളം: കുന്നംകുളം നഗരസഭ ടൗണ്‍ഹാള്‍ കോമ്പൗന്‍ഡില്‍ പുതിയതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ നാമകരണവുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ഇന്നലെ ഉച്ചയ്ക്ക് നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പിനെ തുടര്‍ന്ന് സ്റ്റേജിന് വളളത്തോള്‍ നാരായണ മേനോന്റെ പേര് നല്‍കാന്‍ തിരുമാനമായി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് സ്റ്റേജിന് വളളത്തോള്‍ എമ്മ പേര് നിര്‍ദ്ദേശിച്ചെങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസ്സിലെ ഔദ്യോഗിക വിഭാഗവും എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്ന ബി.ജെ.പി അംഗങ്ങളും രാജീവ് ഗാന്ധിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ്സ് ഔദ്യോഗിക വിഭാഗവും നിലപാടെടുത്തതോടെ കൗണ്‍സില്‍ യോഗം ബഹളമായി മാറി. ഇതേ തുടര്‍ന്ന നടന്ന വോട്ടെടുപ്പില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സ് വിമത വിഭാഗത്തിന്റേതടക്കം 19 അംഗങ്ങളുടെ പിന്‍തുണയോടെ വളളത്തോളിന്റെ പേര് നല്‍കാനുളള തീരുമാനം അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ ബി.ജെ.പിക്ക് നാലും ഔദ്യോഗിക കോണ്‍ഗ്രസ്സിന് ആറും വോട്ട് ലഭിച്ചു. യോഗത്തില്‍ ടൗണ്‍ഹാള്‍ നവീകരണത്തെ തുടര്‍ന്നുളള ബൈലോ അംഗീകരിക്കാനും വാടക ഇനത്തില്‍ 28,000 രൂപ പ്രതിദിനം ഈടാക്കാനും യോഗം തിരുമാനിച്ചു. ടൗണ്‍ഹാള്‍ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ 24 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും മൂന്ന് സുരക്ഷാ ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. ചെയര്‍പെഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ഗീത ശശി, കെ.കെ മുരളി, ഷാജി ആലിക്കല്‍, സുമാ ഗംഗാധര്‍, കെ.എ അസീസ്, ബിജു സി.ബേബി, പി.ടി തോമസ്സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."