അനാഥാലയങ്ങളോടുള്ള ഭരണകൂട സമീപനം മാറണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളോടുള്ള കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ സമീപനം മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ 2500 ലധികം വരുന്ന അനാഥാലയങ്ങളോടും ബാലമന്ദിരങ്ങളോടും അനാഥാലയങ്ങളിലെ 52,000 കുട്ടികളോടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വച്ച് പുലര്‍ത്തുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലനീതി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനാഥാലയങ്ങളോടുള്ള സമീപനം മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഫാ. അലോഷ്യസ്, അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ, ഫാ. മാത്യു കെ. ജോണ്‍, അഡ്വ.പി.വി സൈനുദ്ദീന്‍, പി. മാമുക്കോയ ഹാജി, അഡ്വ.ത്വയ്യിബ് ഹുദവി, ഫാദര്‍ ജോഷി ആളൂര്‍, ബ്രദര്‍ പീറ്റര്‍ ദാനം, ഫാദര്‍ ജോര്‍ജ് ജോഷ്വോ, ബ്രദര്‍ വി.സി രാജു, ശ്രീകുമാരി ടീച്ചര്‍, സന്തോഷ് ജോസഫ്, ആനി സംസാരിച്ചു.
പ്രകടനത്തിന് സി.പി കുഞ്ഞുമുഹമ്മദ്, വി.ഇ വര്‍ഗീസ്, എന്‍. ബാലചന്ദ്രന്‍, അഹ്മദ് മൗലവി റഷാദി, പി. ലിയാഖത്ത് അലി ഖാന്‍, കെ. ഹമീദ് മൗലവി, ഡോ.റോസക്കുട്ടി എബ്രഹാം നേതൃത്വം നല്‍കി. മാര്‍ച്ചിലും പ്രകടനത്തിലും ആയിരത്തിലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."