നഗരഹൃദയത്തെ രേഖാചിത്രങ്ങളാക്കി വിദ്യാര്‍ഥികള്‍
കോഴിക്കോട്: രേഖാചിത്രങ്ങളിലൂടെ നഗരത്തെ കാന്‍വാസില്‍ വരച്ചിട്ട് വിദ്യാര്‍ഥികള്‍. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സംഘടിപ്പിച്ച ക്രോസിങ് കോണ്ടിനെന്റ്‌സിന്റെ ഭാഗമായി നടത്തിയ 'ടേക്കിങ് എ ലൈന്‍ ഫോര്‍ എ വോക്ക്' എന്ന ശില്‍പശാലയുടെ ഭാഗമായാണ് നാല്‍പ്പതോളം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ കോഴിക്കോട് നഗരത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ രേഖാചിത്രങ്ങളാക്കിയത്.
നഗരഹൃദയത്തിലൂടെ സഞ്ചരിച്ച് നഗരത്തിന്റെ തനതായ ജീവിതം കാന്‍വാസില്‍ പകര്‍ത്തുകയായിരുന്നു. നഗരത്തിലെ മാനാഞ്ചിറ, എസ്.എം സ്ട്രീറ്റ്, വലിയങ്ങാടി, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഗണ്ണി സ്ട്രീറ്റ്, സില്‍ക്ക് സ്ട്രീറ്റ്, ഗുജറാത്തി സ്ട്രീറ്റ് എിവിടങ്ങളിലെ കാഴ്ചകളാണ് വിദ്യാര്‍ഥികള്‍ പേനകൊണ്ട് കാന്‍വാസില്‍ പകര്‍ത്തിയത്. ആര്‍ക്കിടെക്ടുകളായ ബ്രിജേഷ് ഷൈജല്‍, പി.പി വിവേക്, എം. നിഷാന്‍ നേതൃത്വം നല്‍കി. സമാപനദിവസമായ ഇന്ന് ചലച്ചിത്രപ്രവര്‍ത്തകരായ സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ തുടങ്ങിയവര്‍ സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."