HOME
DETAILS
MAL
പന്തിരിക്കരയില്‍ ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
backup
August 21 2017 | 23:08 PM
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാവുന്നു. ഇന്നലെ ഏഴുപേരെ നായ്ക്കള്‍ അക്രമിച്ചു.
പാലോളി പ്രശാന്ത്, തടിക്കാട്ടുമ്മല് സന്തോഷ്, വാര്യരുകണ്ടി കുഞ്ഞിക്കേളു, കെട്ടിന്റകത്ത് കുമാരന്, ഷാഹിദ് തറവട്ടത്ത് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ചക്കിട്ടപാറ പഞ്ചായത്തിലെ കൂവപ്പൊയിലിലും തെരുവുനായയുടെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതിലൊന്നിനു പേവിഷബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നു.
ഇത് ജില്ലാ കൃഷിഫാം പരിസരത്ത് തമ്പടിച്ചിരിക്കുന്ന നായ്കൂട്ടങ്ങളെ കടിച്ചതായി സൂചനയുണ്ട്. പന്തിരിക്കരയിലും പരിസര മേഖലകളിലും പാതയോരങ്ങളില്‍ തള്ളുന്ന അറവു മാലിന്യങ്ങളാണ് തെരുവുനായകള്‍ പെരുകാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."