HOME
DETAILS
MAL
റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമം
backup
August 22 2017 | 00:08 AM
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതിപട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫിസില്‍ നിന്നും വിവിധ പദ്ധതികളുടെ കീഴില്‍ വായ്പ എടുത്ത് കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടി നേരിടുന്നവരുമായ തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കള്‍ക്കായി ഓഗസ്റ്റ് 24 ന് പത്തു മുതല്‍ തിരുവനന്തപുരം കോട്ടയ്ക്കകം താലൂക്ക് റവന്യൂ റിക്കവറി ഓഫിസില്‍ റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമം നടത്തും.
റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് സംഗമത്തില്‍ പങ്കെടുത്ത് പരമാവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റി വായ്പാ കുടിശ്ശിക അടച്ചുതീര്‍ത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712723155, 04712464121.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."