HOME
DETAILS
MAL
ഹന്‍സിത: തീരദേശ സംരക്ഷണ സമിതിയുടെ റോഡുപരോധം ഇന്ന്
backup
August 11 2016 | 01:08 AM
കൊല്ലം: ഇരവിപുരം കാക്കത്തോപ്പു ഭാഗത്തു കരയ്ക്കടിഞ്ഞ മണ്ണു മാന്തി കപ്പല്‍ ഹന്‍സിത അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു ചിന്നക്കടയില്‍ റോഡു ഉപരോധിക്കും.രാവിലെ 10നു നടക്കുന്ന ഉപരോധം ഇടവക വികാരി ഫാദര്‍ മില്‍ട്ടണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുമെന്നു സമിതി ഭാരവാഹികളായ പോള്‍ തോമസ്, ജയന് മൈക്കിള്‍, ബഞ്ചമിന്, വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തീരദേശം കേന്ദ്രീകരിച്ചു നിരവധി സമരങ്ങള്‍ നടത്തിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് സമരം നഗരഹൃദയത്തിലേക്കു മാറ്റുന്നതെന്നു അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."