കുന്നത്തൂരില്‍ ഭരണമാറ്റം അക്രമാസക്തരായി സി.പി.എം പ്രവര്‍ത്തകര്‍
ശാസ്താംകോട്ട: നാടകീയാന്തരീക്ഷത്തിനൊടുവില്‍ 36 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് കുന്നത്തൂരില്‍ ഭരണത്തിലെത്തി. പ്രസിഡന്റായി കുന്നത്തൂര്‍ പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു.
ഭരണം കൈവിട്ടതോടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയും പഞ്ചായത്ത് ഓഫീസിനുളളിലും, പുറത്തും അക്രമം നടത്തുകയുംചെയ്തു. വൈസ്പ്രസിഡന്റ് സതി ഉദയകുമാറിന്റെ മുറിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് ഇളക്കിമാറ്റി. കോണ്‍ഗ്രസിന്റെ അനൗണ്‍സ്‌മെന്റ് വാഹനം നെടിയവിള ജങ്ഷനില്‍, പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന ശുരനാട് തെക്ക് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് ശുരനാട് സുഭാഷിനേയും യൂത്തുകോണ്‍ഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് ഹരികുമാര്‍ കുന്നത്തൂരിനേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലിസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുന്നത്തൂര്‍ പ്രസാദിന് അഭിവാദ്യം അര്‍പ്പിച്ചു കോണ്‍ഗ്രസ് കുന്നത്തൂര്‍ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി.
പ്രകടനത്തിന് നേതാക്കളായ എം.വി.ശശികുമാരന്‍നായര്‍, കെ.കൃഷ്ണന്‍കുട്ടിനായര്‍, അഡ്വ.കാഞ്ഞിരവിള അജയകുമാര്‍, പി.കെ.രവി, പി.നൂറുദ്ദീന്‍കുട്ടി, കെ.സുകുമാരന്‍നായര്‍, റ്റി.എ.സുരേഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കാരയ്ക്കാട്ട് അനില്‍, പഞ്ചായത്ത് അംഗങ്ങളായ റ്റി.കെ.പുഷ്പകുമാര്‍, അതുല്യാരമേശന്‍, തെങ്ങുംതുണ്ടില്‍ രാധാകൃഷ്ണപിള്ള, ഷീജാ രാധാകൃഷ്ണന്‍, എസ്.ശ്രീകല, ശ്രീദേവിയമ്മ, പ്രവീണ്‍ കൊടുവാര്‍ക്കം, വട്ടവിള ജയന്‍, ഉമേഷ് കുന്നത്തൂര്‍, രാജീവന്‍ കുന്നത്തൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."