മനുഷ്യ വിസര്‍ജ്യം കനാലില്‍: പ്രോസിക്യൂഷന് സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: പനമ്പിള്ളി നഗര്‍ ഹൗസിങ് കോളനിയില്‍ നിര്‍മിച്ചിട്ടുള്ള ഫ്ളാറ്റുകളില്‍ നിന്നും മനുഷ്യ വിസര്‍ജ്യങ്ങള്‍ കനാലിലേയ്ക്ക് ഒഴുക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശിയാണ് നഗരസഭയ്ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിയും നഗരസഭ സെക്രട്ടറിയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 19 ന് രാവിലെ 11 ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ സമര്‍പ്പിക്കണം.
തൗണ്ടയില്‍ പ്രദേശ് ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി കണ്‍വീനര്‍ ജോസഫ് ഷെല്ലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പനമ്പിള്ളി നഗറില്‍ തൗണ്ടയില്‍ റോഡ് ഭാഗത്ത് ഡ്രൈനേജ് കനാലിനു സമീപം പണിതിട്ടുള്ള ഫ്ളാറ്റില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ കനാലിലേക്ക് ഒഴുക്കുന്നു എന്നാണ് പരാതി. ഇത് അന്തരീക്ഷ മലിനീകരണത്തിനും ഗുരുതര രോഗങ്ങള്‍ക്കും ഇടയാക്കുന്നു.
ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ മാലിന്യ സംസ്കരണത്തിന് സംവിധാനം വേണമെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. ഹൗസിംഗ് ബോര്‍ഡ് വീടുകളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്വീവെജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിരബന്ധമാണ്. തുറന്ന കാനകള്‍ നഗരസഭ സ്ലാബിട്ട് മൂടണം. മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ കാനയിലേക്ക് ഒഴുക്കാതിരിക്കാന്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."