HOME
DETAILS
MAL
അഞ്ചു ഹാജിമാര്‍ക്ക് ഹൃദയം തുറന്ന് ശസ്ത്രക്രിയ
backup
August 22 2017 | 18:08 PM
മക്ക: ഹജ്ജിനെത്തിയ തീര്‍ഥാടകരില്‍ ഹൃദ്രോഗം ബാധിച്ച അഞ്ചു ഹാജിമാര്‍ക്ക് ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്കയിലെയും മദീനയിലെയും പ്രധാന ആശുപത്രികളിലാണ് ഹാജിമാര്‍ക്ക് ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത്. കൂടാതെ മദീനയില്‍ മാത്രം 31 സാധാരണ ശസ്ത്രക്രിയകള്‍ നടത്തി.
ഇതിനകം 82 തീര്‍ഥാടകര്‍ക്ക് കത്തീറ്റര്‍ ശസ്ത്രക്രിയയും 28 പേര്‍ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും 226 പേര്‍ക്ക് മറ്റു ശസ്ത്രക്രിയകളും നടത്തി. പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഹാജിമാരെ പ്രാപ്തരാക്കാന്‍ സഊദി ആരോഗ്യ മന്ത്രാലയം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."