പാര്‍ട്ടികള്‍ പ്രതികരണം അറിയിക്കണമെന്ന് പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: കോടതി കുറ്റം ചുമത്തിയ വ്യക്തികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കണമെന്ന സുപ്രിം കോടതി നിരീക്ഷണത്തോട് പ്രതികരണം അറിയിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് പാര്‍ലമെന്ററി സമിതി.
കോടതി ഒരാള്‍ക്കെതിരേ കുറ്റം ചുമത്തിയ അന്ന് മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. ഇത് പ്രാബല്യത്തില്‍ വന്നാല്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുമെന്ന അഭിപ്രായവും ഉയര്‍ന്നു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നിലപാട് അറിയിക്കണമെന്നാണ് നിയമകാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് സമിതി എല്ലാ ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചു.
ഒരു സ്ഥാനാര്‍ഥിക്കെതിരേ കോടതി കുറ്റം ചുമത്തിയാല്‍ കുറ്റം ചുമത്തിയ അന്നു മുതല്‍ സ്വയമേ അദ്ദേഹം അയോഗ്യനായിമാറുന്ന പ്രക്രിയ അതാത് കാലത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്തേക്കാം. ഇക്കാര്യത്തില്‍ ഓരോ പാര്‍ട്ടിയുടെയും അഭിപ്രായം എന്താണെന്നാണ് സമിതി പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
2013 സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു നിശ്ചിത കാലം കോടതി കുറ്റകാരനെന്ന് വിധിച്ച വ്യക്തിക്ക് മാത്രമെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുള്ളു.
അഞ്ചോ അതില്‍ അതില്‍ അധികമോ വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ച രാഷ്ടീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഈ മാസം ആദ്യം സുപ്രിം കോടതി അഞ്ചംഗ ബെഞ്ചിന് വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."