ശ്രുതിയെ എസ്.എന്‍.വി സദനം ഹോസ്റ്റലിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മതംമാറി വിവാഹം കഴിച്ച കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് അനീസ് ഹമീദ് നല്കിയ ഹരജിയില്‍ യുവതിയെ ഒരു മാസത്തേക്ക് എസ്.എന്‍.വി സദനം ഹോസ്റ്റലിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇന്നലെ ഹരജി പരിഗണിക്കവേ ആര്‍ക്കൊപ്പം പോകണമെന്ന കോടതിയുടെ ചോദ്യത്തിന് ആലോചിച്ചു തീരുമാനിക്കണമെന്നായിരുന്നു ശ്രുതിയുടെ മറുപടി. തുടര്‍ന്ന് ഡിവിഷന് ബെഞ്ച് ശ്രുതിയെ ഒരുമാസത്തേക്ക് എറണാകുളം എസ്.എന്‍.വി സദനം ഹോസ്റ്റലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മതംമാറിയ ശേഷം വീട്ടിലേക്ക് തിരിച്ചു വന്ന ശ്രുതിയെ വിട്ടുകിട്ടാന്‍ അനീസ് മതമൗലിക സംഘടനയുമായി ചേര്‍ന്ന് ഭീഷണി മുഴക്കുന്നെന്ന് ആരോപിച്ച് ശ്രുതിയുടെ മാതാപിതാക്കള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ശ്രുതിയെ അന്യായമായി വീട്ടു തടങ്കലിലാക്കിയെന്ന് ആരോപിച്ച് അനീസ് ഹൈക്കോടതിയില്‍ ഹേബിയസ് ഹരജി നല്കി. തുടര്‍ന്നാണ് ശ്രുതിയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."