യൂത്ത് വോളണ്ടിയേഴ്സ് ക്യാംപ് ആരംഭിച്ചു
കൊച്ചി: നെഹ്റു യുവക് കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് വോളണ്ടിയേഴ്സിന്റെ ഏഴുദിവസത്തെ ക്യാംപ് ആരംഭിച്ചു. അഡീ. ജില്ലാ മജിസ്ട്രേറ്റ് സി. കെ. പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവതീ യുവാക്കള്‍ തങ്ങളുടേതായ ഭ്രമണപഥം കണ്ടെത്തിയാല്‍ മാത്രമേ സമൂഹ നന്മയ്ക്കായി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടോണി തോമസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. നാഷണല്‍ യൂത്ത് അവാര്‍ഡ് ജേതാവും തിരുവാങ്കുളം മഹാത്മ സ്റ്റഡി സര്‍ക്കിള്‍ രക്ഷാധികാരിയുമായ രഞ്ജിത്കുമാര്‍, നാഷണല്‍ വോളണ്ടിയര്‍ ബേസില്‍ കുട്ടമ്പുഴ എന്നിവര്‍ സംസാരിച്ചു. എട്ടുജില്ലകളില്‍ നിന്നുള്ള നാല്‍പ്പതോളം യുവതീയുവാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരം ശുചിയാക്കുകയും പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."