ചന്ദന മോഷണം: ഒരാള്‍ കൂടി പിടിയില്‍
സുല്‍ത്താന്‍ബത്തേരി: വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനിടെ ഒരാള്‍ കൂടി അറസ്റ്റിലായി. ബാലുശ്ശേരി രയരോത്ത്മുക്ക്് പള്ളിയാറക്കല്‍ കുഞ്ഞുമൊയ്തീനാ(60)ണ് അറസ്റ്റിലായത്.
മേപ്പാടി ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ ആഷിഫ്, ബത്തേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബീരാന്‍കുട്ടി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സിനു എന്നിവരുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി റെയിഞ്ച്് ഓഫിസ് അധികൃതരുടെ സഹായത്തോടെയാണ് വീടിന് സമീപത്ത് വച്ച്് ഇയാളെ പിടികൂടിയത്. കുഞ്ഞുമൊയ്തീന് വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് ചന്ദനം മുറിച്ചതുമായി ബന്ധമില്ല. പെരുവണ്ണാമുഴി റെയിഞ്ചിനുകീഴില് വരുന്ന രയരോത്ത്മുക്കില്‍ നിന്ന് രണ്ട് കുറ്റി ചന്ദനം മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്്.
ബത്തേരി റെയിഞ്ചിലെ ചുണ്ടപ്പാടി വനംമേഖലയില്‍ നിന്ന് ചന്ദനം മോഷണംപോയ സംഭവത്തില്‍ കഴിഞ്ഞദിവസം പിടികൂടിയ കൊടുവള്ളി സ്വദേശി തെക്കേപറമ്പില്‍ ഷൗക്കത്തലിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ വിവിധസ്ഥലങ്ങളില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അറസ്റ്റ്ചെയ്യുന്നവരുടെ എണ്ണം നാലായി.
നാലുകിലോ ചന്ദനം 8000 രൂപയ്്ക്കാണ് ഷൗക്കത്തലിക്ക് കുഞ്ഞുമൊയ്തീന് വിറ്റത്്. ഈ ചന്ദനം ഷൗക്കത്തലിയുടെ കാറില്‍ നിന്നും വീട്ടുപരിസരത്തുനിന്നും വനംവകുപ്പ് അധികൃതര്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ചന്ദനം മുറിച്ച് ഷൗക്കത്തലിക്ക് എത്തിച്ചുനല്‍കുന്ന സംഘത്തില്‍പെട്ടയാളാണ് കുഞ്ഞുമൊയ്തീന് എന്നാണ് വനംവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. പെരുവണ്ണാമൂഴി റെയിഞ്ച് ഓഫിസ് പരിധിയില്‍ വരുന്ന സ്വകാര്യസ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ ചന്ദനം മോഷണം നടത്തുന്നത്. പത്ത് വര്‍ഷം മുന്‍പ് ചന്ദനം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലിസ് സ്റ്റേഷനില്‍ കുഞ്ഞുമൊയ്തീന്റെ പേരില്‍ കേസുണ്ട്.
വയനാട് വന്യജീവിസങ്കേത്തിലെ കുറിച്യാട് റെയിഞ്ചിലെ കുപ്പാടി വനംമേഖല, ബത്തേരി റെയിഞ്ചിലെ കല്ലുമുക്ക് ചൂണ്ടപ്പാടി വനംമേഖല എന്നിവിടങ്ങളില്‍ നിന്നായി ഒന്‍പത് ചന്ദനമരങ്ങളാണ് ഇക്കഴിഞ്ഞ ജൂണ്‍ 23നും ഈ മാസം ഏഴിനും മോഷണം പോയത്. ഈ കേസുകളില്‍ ഇതുവരെ മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്ന് 18 കിലോ ചന്ദനവും ഒരു കാറും സ്കൂട്ടറും ആയുധങ്ങളും കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."