HOME
DETAILS

ത്വലാഖ്: നിയമ നിര്‍മാണം ആശങ്കയുണ്ടാക്കുന്നത് ജംഇയ്യത്തുല്‍ ഉലമാ

  
backup
August 24 2017 | 06:08 AM

%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%86

 

മൂവാറ്റുപുഴ: മുസ്‌ലിം സ്ത്രീകളുടെ മൂന്ന് ത്വലാഖുമായി ബന്ധപ്പെട്ട കോടതി വിധിയും അനുബന്ധവിഷയങ്ങളും മുസ്‌ലിം സമുദായത്തില്‍ ആശങ്കയുണ്ടാക്കുന്നതായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ശൈഖുനാ വടുതല മൂസാ ഉസ്താദ് സംസ്ഥാന സമിതി അംഗങ്ങളായ കെ. പി മുഹമ്മദ് തൗഫീഖ് മൗലവി, മുഹമ്മദ് മൗലവി വടുതല, കെ.ബി ഫത്തഹുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംയുക്തപ്രസ്ഥാവനയില്‍ അറിയിച്ചു.
ത്വലാഖ് വിഷയം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നുമുള്ള ചീഫ് ജസ്റ്റീസിന്റെ നിലപാടാണ് ഗുണകരമായത്. കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും അറിയിക്കുന്നു. പക്ഷെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വൈരുദ്ധ്യതയുടെ വിഷയത്തില്‍ മറ്റു ജഡ്ജിമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ ശരിയായതല്ല. ഒന്നാം പ്രമാണമായ ഖുര്‍ആന്‍ മറ്റ് മൂന്ന് പ്രമാണങ്ങളേയും സ്ഥിരീകരിക്കുന്നവയാണ്.
പശ്ചാത്തല പഠനത്തിന്റെ അഭാവമോ അപൂര്‍ണ്ണതയോ ആണ് വൈരുദ്ധ്യനിഗമനത്തിന് കാരണമാകുന്നത്. ആ പ്രമാണങ്ങുളുടെ ആശയസമുന്നയത്തില്‍ പാരമ്പര്യമായി മുസ്‌ലിം സമുദായം അനുകരിച്ചുപോരുന്ന നാല് സരണികളുണ്ട്. അവ നാലും മൂന്നും ത്വലാഖ് ചൊല്ലപ്പെട്ടാല്‍ അത് സംഭവിക്കുമെന്നതില്‍ ഏകാഭിപ്രായത്തില്‍ ഉറച്ചിട്ടുള്ളതാണ്. അതിന് വിരുദ്ധമായ നിയമനിര്‍മ്മാണം മുസ്‌ലിം ഉമ്മത്തിന്റെ മതപരമായ ജീവിതത്തില്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അതുകൊണ്ടുതന്നെ ഈവിഷയത്തില്‍ ബാഹ്യഇടപെടലുകള്‍ ഒഴിവാക്കി വ്യക്തി നിയമം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. ഇതര സമുദായങ്ങളുടേതുപോലെ മുസ്‌ലിം സമുദായത്തിന്റെയും മതപരമായ പരിമിതിയെ ഉള്‍കൊള്ളാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും ഉലമാ പ്രസ്ഥാനങ്ങള്‍ ഈവിഷയത്തില്‍ ബദ്ധശ്രദ്ധരാകണമെന്നും പ്രസ്ഥാവന തുടര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago