മമ്പുറം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍
തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179ാം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍ 28 വരെ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
'ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്ലിസുന്നൂര്, മൗലിദ്, ഖത്്മ് ദുആ മജ്ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും.ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ കോഴിക്കോട്, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം (രക്ഷാധികാരികള്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ചെയര്മാന്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി (വൈസ്.ചെയര്മാന്), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ജനറല്‍ കണ്‍വീനര്‍), എം. ഇബ്രാഹീം ഹാജി മമ്പുറം, മണമ്മല്‍ ഹംസ ഹാജി (ജോ. കണ്‍വീനര്‍മാര്‍), യു.ശാഫി ഹാജി (വര്‍ക്കിങ് കണ്‍വീനര്‍), കെ.എം സൈദലവി ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."