HOME
DETAILS
MAL
കരാര്‍ ജീവനക്കാര്ക്കുംദിവസ വേതനക്കാര്‍ക്കും ഓണത്തിനു മുന്‍കൂര്‍ ശമ്പളം
backup
August 24 2017 | 22:08 PM
തിരുവനന്തപുരം: കരാര്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഓണത്തിനു മുന്‍കൂര്‍ ശമ്പളം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി.
ഫുള്‍ടൈം, പാര്‍ട് ടൈം കണ്ടിജെന്റ് ജീവനക്കാര്‍. വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പുകളിലെയും എസ്.എല്‍.ആര്, എന്‍.എം.ആര് ജീവനക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെയും കോളജുകളിലെയും പോളിടെക്നിക്കുകളിലെയും ജീവനക്കാര്‍, അ്യധാപകര് എന്നിവര്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓഗസ്റ്റ് മാസത്തെ ശമ്പളം മുന്‍കൂറായി നല്കാന് നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 25, 26, 29 തീയതികളില്‍ അതതു വകുപ്പുകളില്‍ നിന്ന് ഈ ജീവനക്കാര്‍ക്കു മുന്‍കൂര്‍ ശമ്പളം വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."